Sowbhagya Venkitesh : ' 2022ന്റ തിളക്കമുള്ള പ്രതീക്ഷ'; സുദർശനയുടെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് സൗഭാഗ്യ

Published : Jan 05, 2022, 03:50 PM IST
Sowbhagya Venkitesh : ' 2022ന്റ തിളക്കമുള്ള  പ്രതീക്ഷ'; സുദർശനയുടെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് സൗഭാഗ്യ

Synopsis

സുദർശനയുടെ ന്യൂഇയർ ഫോട്ടോഷൂട്ട് ആണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്.  2021 തന്ന സമ്മാനമാണ് സുദർശന എന്ന് സൗഭാഗ്യ കുറിക്കുന്നു

ജീവിതത്തിലേക്ക് മകള്‍ സുദർശന കൂടി എത്തിയതിന്‍റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും (Sowbhagya Venkitesh) ഭര്‍ത്താവും നടനുമായ അര്‍ജുനും (Arjun). സുദർശന എന്നാണ് മകള്‍ക്ക്  പേര് നൽകിയതടക്കം പ്രസവത്തിന് മുമ്പും പിമ്പുമുള്ള വിശേഷങ്ങൾ ഇരുവരും ആരാധകരോടായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.

സുദർശനയുടെ ന്യൂഇയർ ഫോട്ടോഷൂട്ട് ആണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്.  2021 തന്ന സമ്മാനമാണ് സുദർശന എന്ന് സൗഭാഗ്യ കുറിക്കുന്നു.' 2021 തന്ന ഏറ്റവും നല്ല  ഓർമയും,  2022ന്റ ഏറ്റവും തിളക്കമുള്ള  പ്രതീക്ഷയും' എന്നാണ് മകളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ  സൗഭാഗ്യ ഷെയർ ചെയ്തിരിക്കുന്നത്. സുദർശന അറിയുന്നതിന് മുമ്പ് തന്നെ ഒറു മോഡലായി മാറിയെന്ന തരത്തിലാണ് പലരുടെയും കമന്റുകൾ. കുഞ്ഞു സുദർശനയുടെ കിടിലൻ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 

മകളുടെ നൂലുക്കെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അടുത്തിടെ പങ്കുവച്ചിരുന്നു സൗഭാഗ്യ. നവംബർ 29 നാണ് സൗഭാഗ്യയ്ക്ക് സുദർശന ജനിച്ചത്. 'സുദ അമ്മയോടൊപ്പം, ആദ്യമായി, അമ്മ എന്നേക്കാൾ കുറച്ചുകൂടുതൽ ഒരാളോട് ഇഷ്ടം കാണിക്കുന്നു'- എന്നാണ് ഒരു ചിത്രത്തിനൊപ്പം സൌഭാഗ്യ കുറിച്ചിരിക്കുന്നത്. അടുത്തിടെയാണ്  കുടുംബത്തിലെ നാല് തലമുറകൾക്കാപ്പമുള്ള ഫോട്ടോഷൂട്ടിന്‍റെ വിശേഷം സൗഭാഗ്യ പങ്കുവച്ചത്. അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും മകളുടെയും കിടിലന്‍ ഫോട്ടോകളാണ് പുറത്തുവന്നത്. ഫോട്ടോഷൂട്ടിനായി തയ്യാറാകുന്നത് മുതല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും അടക്കമുള്ള വീഡിയോ യൂട്യൂബിലൂടെ താരം പങ്കുവച്ചിരുന്നു.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത