Kudumbavilakku Serial : ഇത് കുടുംബവിളക്കിലെ സുമിത്രയുടെ പുതിയ ലുക്കോ ?

Web Desk   | Asianet News
Published : Jan 05, 2022, 03:56 PM ISTUpdated : Jan 05, 2022, 03:59 PM IST
Kudumbavilakku Serial : ഇത് കുടുംബവിളക്കിലെ സുമിത്രയുടെ പുതിയ ലുക്കോ ?

Synopsis

 പരമ്പരയിലെ ശത്രുക്കൾ സുമിത്രയെ തകർത്തുകളഞ്ഞോ എന്നാണ് പലരും ചിന്തിച്ചത്.

ന്മാത്ര എന്ന മോഹന്‍ലാല്‍(Mohanlal) ചിത്രത്തിലൂടെ മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്തുവയ്ക്കാനുള്ള ഒരു കഥാപാത്രത്തെ സമ്മാനിച്ച താരമാണ് മീരാ വാസുദേവ്. എന്നാല്‍ മീരാ വാസുദേവ് കുടുംബ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ പ്രിയപ്പെട്ടവളായി മാറിയിരിക്കുന്നത് കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെയാണ്( Kudumbavilakku Serial). മലയാളക്കരയുടെ പ്രിയപ്പെട്ട സുമിത്രയായി മാറിയ മീരയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്താണ് സുമിത്രയുടെ പുതിയ ലുക്കെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല.

മീര പണ്ട് അഭിനയിച്ച സിനിമയാണോ വരാനിരിക്കുന്ന ഏതേങ്കിലും പ്രോജക്ടാണോ എന്നെല്ലാമാണ് പലരും ചിത്രത്തോടൊപ്പം കുറിക്കുന്നത്. കൂടാതെ കുടുംബവിളക്കിലെ സുമിത്രയുടെ വരാനിരിക്കുന്ന എപ്പിസോഡുകളിലെ അവസ്ഥ് ഇങ്ങനെയായിരിക്കും എന്നുപറഞ്ഞാണ് ചിലര്‍ ചിത്രം പങ്കുവച്ചിരിക്കുന്നതും.മുണ്ടും ബ്ലൗസും കുറുകെയൊരു കള്ളിത്തോര്‍ത്തുമുടുത്തുള്ള മീരയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. അജയ്കുമാര്‍ സി.ആറിന്റെ സംവിധാനത്തില്‍ മീരാ വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന 'കറുത്ത' എന്ന ചിത്രത്തിലെ മീരയുടെ ലുക്കാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്

.

അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ ജീവിതം സ്‌ക്രീനിലെത്തിക്കുന്ന സിനിമയാണ് കറുത്ത. നായികാപ്രാധാന്യമുള്ള ചിത്രമാണ് കറുത്ത. കൊല്ലത്തും പ്രദേശങ്ങളിലുമായാണ് കറുത്ത ചിത്രീകരണം പുരോഗമിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത