ഈ ക്ലിക്ക് സ്പെഷ്യലാണ്; പൃഥ്വിക്കും ജയംരവിക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് കനിഹ

By Web TeamFirst Published Aug 29, 2021, 6:55 PM IST
Highlights

പൃഥ്വിരാജിനും ജയംരവിക്കും ഒപ്പമുള്ള ചിത്രമാണ് കനിഹ ഷെയർ ചെയ്തിരിക്കുന്നത്.

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്നതാണ് അതിന് പ്രധാനകാരണം. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ചിത്രത്തിൽ നടി കനിഹയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ കനിഹ പങ്കുവച്ച ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. 

പൃഥ്വിരാജിനും ജയംരവിക്കും ഒപ്പമുള്ള ചിത്രമാണ് കനിഹ ഷെയർ ചെയ്തിരിക്കുന്നത്. “ഇത് എന്തായാലും പോസ്റ്റ് ചെയ്യേണ്ടതാണ് കാരണം ഈ ക്ലിക്ക് സ്പെഷ്യലാണ്, രണ്ടു വശത്തും രണ്ടു മികച്ച അഭിനേതാക്കൾ”, എന്നാണ് കനിഹ കുറിച്ചത്.

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!