'ദില്ലിയിലും തെലങ്കാനയിലും കൊറോണ'; പരിഹാസവുമായി പ്രമുഖനടി, രൂക്ഷവിമർശനം

By Web TeamFirst Published Mar 4, 2020, 9:26 AM IST
Highlights

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ചാർമിയുടെ വീഡിയോ. തമാശ രൂപേണയായിരുന്നു ചാര്‍മി വിഡിയോയില്‍ കൊറോണയെ കുറിച്ച് സംസാരിച്ചത്. 

ഹൈദരാബാദ്: ലോകം മുഴുവൻ കൊറോണ വൈറസിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ പരിഹാസവുമായെത്തിയ നടി ചാര്‍മി കൗറിനെതിരെ രൂക്ഷവിമർശനം. തിങ്കളാഴ്ച പുറത്തുവിട്ട ടിക് ടോക് വീഡിയോയിലാണ് ഇന്ത്യയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് സംബന്ധിച്ച് ചാർമി പരിഹാസവുമായി എത്തിയത്. ദില്ലിയിലും തെലങ്കാനയിലും കൊറോണ വൈറസ് എത്തിയെന്നും എല്ലാവർക്കും ഓൾ ദി ബൈസ്റ്റ് എന്നും താരം വീഡിയോയിൽ പറയുന്നു.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ചാർമിയുടെ വീഡിയോ. തമാശ രൂപേണയായിരുന്നു ചാര്‍മി വീഡിയോയില്‍ കൊറോണയെ കുറിച്ച് സംസാരിച്ചത്. 'ഓള്‍ ദ ബെസ്റ്റ് ഗൈസ്, കാരണം ദില്ലിയിലും തെലുങ്കാനയിലും കൊറോണ എത്തിയിരിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ കേട്ടത്, വാർത്തയിലും ഉണ്ട്. ഓള്‍ ദ ബെസ്റ്റ്, കൊറോണ എത്തിയിരിക്കുന്നു' എന്ന് പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ചാര്‍മി പറഞ്ഞത്. 

വീഡിയോ വെെറലായി മാറിയതോടെ വന്‍ പ്രതിഷേധമാണ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വളരെ ഗൗരവമായൊരു വിഷയത്തെക്കുറിച്ച് ഇത്തരത്തിൽ തമാശരൂപേണ എങ്ങനെ പറയാൻ കഴിയുന്നുവെന്നാണ് ആളുകൾ ചോദിക്കുന്നത്. വീഡിയോ വിവാദമായതോടെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി. പക്വതയില്ലായ്മ കാരണമാണ് താനിത്തരമൊരു പ്രതികരണം നടത്തിയതെന്നും മാപ്പ് ചോദിക്കുന്നതായും ചാര്‍മി പറഞ്ഞു.

'നിങ്ങളുടെ എല്ലാ കമന്റുകളും ഞാൻ വായിച്ചു. പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. വളരെ സെൻസിറ്റീവ് ആയൊരു വിഷയത്തിൽ പക്വതയില്ലാതെ പ്രവൃത്തിയായിപ്പോയി. ഇനി മുതൽ എന്റെ പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തും,അതുണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നില്ല', ചാര്‍മി ട്വീറ്റ് ചെയ്തു. വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. 

"
 
തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ട് ശ്രദ്ധേയായ ചാർമി കൗർ മലയാളത്തിൽ കാട്ടുചെമ്പകം, ആഗതന്‍, താപ്പാന തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ  വിക്രം ചിത്രം പത്ത് എന്‍ട്രതുക്കുള്ളേ എന്ന ചിത്രത്തിലാണ് ചാര്‍മി അവസാനം വേഷമിട്ടത്. പിന്നീട് നിര്‍മാണത്തിലേക്ക് തിരിഞ്ഞ ചാര്‍മി അഞ്ചിലധികം തെലുങ്ക് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. 

click me!