ലൊക്കേഷനിൽ വിവാഹവാർഷികം ആഘോഷിച്ച് ചിപ്പിയും രഞ്ജിത്തും; ആശംസകൾ നേർന്ന് സാന്ത്വനം ആരാധകർ

Published : May 28, 2024, 07:29 AM ISTUpdated : May 28, 2024, 07:35 AM IST
ലൊക്കേഷനിൽ വിവാഹവാർഷികം ആഘോഷിച്ച് ചിപ്പിയും രഞ്ജിത്തും; ആശംസകൾ നേർന്ന് സാന്ത്വനം ആരാധകർ

Synopsis

 ഇരുവരും ചേർന്ന് നിർമിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനിലാണ് ആഘോഷം നടന്നത് എന്നതാണ്. മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം നായിക നായകനാകുന്ന എൽ360 എന്ന സിനിമയുടെ തിരക്കിലാണ് ചിപ്പിയും രഞ്ജിത്തും.  

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്നു സാന്ത്വനം. ചിപ്പിയും ഭർത്താവും ചേർന്ന് നിർമ്മിക്കുന്ന സീരിയൽ റേറ്റിങ്ങിൽ ഒന്നാമതുമെത്തി. സീരിയലിലെ ചേടത്തിയമ്മയായ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ചിപ്പിയാണ്. സാന്ത്വനം വീട്ടിലെ ഓരോരുത്തരും പ്രേക്ഷകർക്ക് അത്ര പ്രിയപ്പെട്ടവരുമായിരുന്നു. സീരിയലിന്റെ സംവിധായകൻ ആദിത്യന്റെ അപ്രതീക്ഷിത മരണത്തോടെയാണ് സീരിയൽ അവസാനിപ്പിച്ചത്.

പിന്നീടിങ്ങോട്ട് സോഷ്യൽ മീഡിയ വഴിയാണ് താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ അറിഞ്ഞു വന്നത്. ഇപ്പോഴിതാ 23മത് വിവാഹ വാർഷികം ആഘോഷിക്കുകയാണ് ചിപ്പിയും ഭർത്താവ് രഞ്ജിത്തും. അതിലേറെ സന്തോഷം ഇരുവരും ചേർന്ന് നിർമിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനിലാണ് ആഘോഷം നടന്നത് എന്നതാണ്. മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം നായിക നായകനാകുന്ന എൽ360 എന്ന സിനിമയുടെ തിരക്കിലാണ് ചിപ്പിയും രഞ്ജിത്തും.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നേരത്തെ ഒരു അഭിമുഖത്തിൽ ഇരുവരുടെയും പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. "രഞ്ജിത്തിനൊപ്പം ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അത് കല്യാണസൗഗന്ധികം എന്ന സിനിമയാണ്. പിന്നെ ഒരു ഗള്‍ഫ് ഷോ യ്ക്ക് ഒരുമിച്ച് പോയിട്ടുണ്ട്. കൂടുതലായും ഞങ്ങള്‍ ഫോണിലൂടെയാണ് സംസാരിച്ചത്. 

അന്ന് ഇന്‍കമിങ് കോളിനും പൈസ ഉണ്ട്. സെല്‍ഫോണില്‍ തൊട്ടാല്‍ പൈസ പോവുമെന്ന പോലത്തെ അവസ്ഥയാണ്. ഞങ്ങള്‍ പരിചയപ്പെട്ടു, ഇഷ്ടത്തിലായി, വിവാഹം കഴിച്ചു അങ്ങനെ പറയാം. 'ഒരുപാട് നാളത്തെ പരിചയം ഉണ്ടായിരുന്നു. കല്യാണസൗഗന്ധികം സിനിമയുടെ ലൊക്കേഷനില്‍ നിന്ന് 1996 ലോ മറ്റോ ആണ് പരിചയപ്പെടുന്നത്. വിവാഹം 2001 ലും.

തുടക്കത്തില്‍ എന്റെ വീട്ടില്‍ കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സിനിമയില്‍ നിന്നുള്ള പരിചയമുള്ള ആളാണ്. അദ്ദേഹത്തെ കുറിച്ച് കൂടുതലൊന്നും അറിയില്ല. അങ്ങനെയുള്ള ഒരാളെ കൊണ്ട് എങ്ങനെ കല്യാണം കഴിപ്പിക്കും. ഇപ്പോഴാണ് അതൊക്കെ മനസിലാവുന്നത്" എന്നാണ് ചിപ്പി അന്ന് പറഞ്ഞത്.

സൂര്യക്കൊപ്പം ഉണ്ണി മുകുന്ദനും, തമിഴ് ചിത്രത്തിലെ ഗാനം പുറത്ത്

അമരനുമായി ശിവകാര്‍ത്തികേയൻ, പുതിയ അപ്‍ഡേറ്റ്, വീഡിയോ പുറത്ത്

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി