മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി വൈശാഖ്, അടുത്ത സിനിമയോ എന്ന് കമന്റുകൾ

Published : Nov 11, 2022, 07:31 PM IST
മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി വൈശാഖ്, അടുത്ത സിനിമയോ എന്ന് കമന്റുകൾ

Synopsis

മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ട് പോലെ മമ്മൂട്ടിയുമായൊരു സിനിമ പ്രതീക്ഷിക്കാമോന്നും കമന്റുകൾ ഉണ്ട്.

ടൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ വൈശാഖ്. ഉദയകൃഷ്ണ, ഷാജി കൈലാസ് എന്നിവരെയും ഫോട്ടോയിൽ കാണാം. സപ്ത റെക്കോർഡ്സിൽ ക്രിസ്റ്റഫർ ഡബ്ബിം​ഗിനെത്തിയതായിരുന്നു മമ്മൂട്ടി. മോഹൻലാലിന്റെ എലോൺ സിനിമയുമായി ബന്ധപ്പെട്ടാണ് ഷാജി കൈലാസ് സ്റ്റുഡിയോയിൽ എത്തിയതെന്നാണ് വിവരം. 

നാല് പേരും ഒരുമിച്ചുള്ള ചിത്രമിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പുതിയ സിനിമ ഉടൻ ഉണ്ടാകുമോ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ട് പോലെ മമ്മൂട്ടിയുമായൊരു സിനിമ പ്രതീക്ഷിക്കാമോന്നും കമന്റുകൾ ഉണ്ട്. തിയറ്ററുകളെ ഇളക്കിമറിച്ച മമ്മൂട്ടിയുടെ ‘ദി കിങ്ങി’ന്റെ 27-ാം വാർഷികവും ഇവിടെ വച്ച് ആഘോഷിച്ചിരുന്നു.  

അതേസമയം, മോൺസ്റ്റർ എന്ന ചിത്രമാണ് വൈശാഖിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയാണിത്. മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ഇദ്ദേഹം തന്നെ ആയിരുന്നു പുലിമുരുകന്റേയും തിരക്കഥ. ലക്കി സിം​ഗ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയ മോൺസ്റ്ററിൽ പ്രധാന കഥാപാത്രമായി ഹണി റോസും എത്തിയിരിക്കുന്നു. 

'ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ' എത്തിയിട്ട് 27 വർഷം; ഓർമ മധുരം പങ്കിട്ട് മമ്മൂട്ടി

മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ബി ഉണ്ണികൃഷ്ണൻ ആണ് സംവിധാനം. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായ്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും ക്രിസ്റ്റഫറിന്റെ പ്രത്യേകതയാണ്. ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ഒരു ചിത്രം. ജ്യോതിക നായികയായി എത്തുന്ന കാതലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.  

PREV
Read more Articles on
click me!

Recommended Stories

'വേദനയ്ക്കും അപ്പുറം, ബോഡി ഷെയ്മിങ്ങും പരിഹാസവും ജീവഭയമുണ്ടാക്കുന്നു'; സൈബറാക്രമണത്തിൽ ‍‍ഡിജെ സന
'കാരണം മതം, ബ്രേക്കപ്പായി', പൊട്ടിക്കരഞ്ഞ് മീനാക്ഷി; ഒടുവിൽ തുറന്നു പറച്ചിൽ !