മമ്മൂട്ടിയും ഷാജി കൈലാസും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

മ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റായ ചിത്രമാണ് ദി കിംഗ്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിനും മാനറിസങ്ങൾക്കും ഇപ്പോഴും ആരാധകർ ഏറെയാണ്. വർഷങ്ങൾക്ക് ഇപ്പുറവും ചിത്രത്തിലെ പല സംഭാഷണങ്ങളും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നു, അവ ആവർത്തിച്ച് കേൾക്കുന്നു. ഒരു കളക്ടർ ആയാൽ മമ്മൂട്ടി അവതരിപ്പിച്ച ജോസഫ് അലക്സ് തേവള്ളിപ്പറമ്പലിനെ പോലെ ആകണമെന്ന് മലയാളികൾ പലതവണ പറഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ 27ാം വാർഷികം ആഘോഷിക്കുകയാണ് ഷാജി കൈലാസും മമ്മൂട്ടിയും. 

മമ്മൂട്ടിയും ഷാജി കൈലാസും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വീണ്ടും ഷാജി കൈലാസും മമ്മൂട്ടിയും ഒന്നിക്കുമോ ? എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ‌ഈ കോമ്പോയിൽ വീണ്ടുമൊരു ചിത്രം കാണാനായി കാത്തിരിക്കുന്നുവെന്നും സിനിമാസ്വാദകർ ഒരേസ്വരത്തിൽ പറയുന്നു.

View post on Instagram

1995 നവംബർ 11ന് ആയിരുന്നു ദി കിം​ഗ് റിലീസ് ചെയ്തത്. വൻ സാമ്പത്തിക വിജയം നേടിയ ചിത്രം മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നുകൂടിയാണ്. മമ്മൂട്ടിക്കൊപ്പം വാണി വിശ്വനാഥും മുരളിയും അമ്പരപ്പിച്ച ചിത്രത്തിൽ സുരേഷ് ഗോപിയും അതിഥി വേഷത്തില്‍ എത്തിയിരുന്നു.

View post on Instagram

അതേസമയം, റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മലയാളത്തിൽ ഇതുവരെ കാണാത്ത കഥപറച്ചിലുമായെത്തിയ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്. റിലീസ് ദിനം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രം ബോക്സ് ഓഫീസിലും തിളങ്ങി. കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. ജ്യോതിക നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബി ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ എന്നിവയാണ് നടന്റേതായി റിലീസിനൊരുങ്ങുന്നത്. 

'ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെർഷനാണ് നടക്കുന്നത്, പരാതിയല്ലാതെ വേറെ വഴിയില്ല'; ഹണി റോസ്