അസുഖബാധിതനായ ശ്രീനിവാസനെ മാര്‍ച്ച് 30 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശേഷം ഏപ്രിൽ 19ന് അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു. 

ലയാളികളുടെ പ്രിയ നടന്മാരില്‍ മുന്‍നിരയിലുള്ള ആളാണ് ശ്രീനിവാസൻ. അഭിനേതാവിനെക്കാൾ ഉപരി താനൊരു മികച്ച സംവിധായകനും തിരക്കഥാകൃത്തും ആണെന്ന് പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ ശ്രീനിവാസൻ തെളിയിച്ചു കഴിഞ്ഞു. അപ്രതീക്ഷിതമായി വന്നുചേർന്ന അസുഖത്തെ തോൽപ്പിച്ച് തിരിച്ചു വരവിന്റെ വക്കിലാണ് ശ്രീനിവാസൻ ഇപ്പോൾ. അനാരോഗ്യത്തെ തുടര്‍ന്നുള്ള ഒരിടവേളയ്ക്കു ശേഷം അദ്ദേഹം സിനിമയിലേക്കും തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ശ്രീനിവാസൻ പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനും നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശ്രീനിവാസൻ. കാറിൽ വന്നിറങ്ങിയ ശ്രീനിവാസനെ മകൻ വിനീത് കൈ പിടിച്ച് വിവാഹ വേദിയിലേക്ക് ആനയിക്കുകയായിരുന്നു. 

ഓഡിറ്റോറിയത്തിന് അകത്തെത്തിയ താരം മോഹന്‍ലാലിനൊപ്പം ഇരിക്കുന്നതും നിറ ചിരിയോടെ സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഒരിടവേളയ്ക്ക് ശേഷം പ്രിയ നടൻ പൊതുവേദിയിൽ എത്തിയ സന്തോഷത്തിലാണ് മലയാളികൾ ഇപ്പോൾ. 

അസുഖബാധിതനായ ശ്രീനിവാസനെ മാര്‍ച്ച് 30 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്കും വിധേയനാക്കിയിരുന്നു. ശേഷം ഏപ്രിൽ 19ന് അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു. 

നിര്‍മ്മാതാവ് വിശാഖ് വിവാഹിതനായി; നിറസാന്നിധ്യമായി മോഹൻലാലും ശ്രീനിവാസനും- വീഡിയോ

അതേസമയം, കുറുക്കന്‍ എന്ന ചിത്രമാണ് ശ്രീനിവാസന്‍റേതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ശ്രീനിവാസനൊപ്പം മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബ ഹസ്സൻ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.