'ഇതാണോ ക്യാപ്റ്റന്‍ മില്ലര്‍ ലുക്ക്': ശ്രദ്ധേയമായി ധനുഷിന്‍റെ പുതിയ ലുക്ക്.!

By Web TeamFirst Published May 30, 2023, 9:13 AM IST
Highlights

ധനുഷ് ഇപ്പോള്‍ അഭിനയിക്കുന്നത് ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിലാണ് അതിലെ ലുക്കാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 
 

മുംബൈ: നടന്‍ ധനുഷിന്‍റെ പുതിയ ലുക്ക് ശ്രദ്ധേയമാകുന്നു. മുംബൈ വിമാനതാവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കട്ട താടിയും മുടി നീട്ടിവളർത്തിയതുമായ ലുക്കിലെത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ധനുഷ് ഇപ്പോള്‍ അഭിനയിക്കുന്നത് ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിലാണ് അതിലെ ലുക്കാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ചിത്രത്തില്‍ ധനുഷ് ഇരട്ടറോളില്‍ ആയിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. 

ജൂലൈയില്‍ ധനുഷ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ ചിത്രത്തിന്‍റെ റിലീസ് ദീപാവലിക്ക് മുന്‍പേ ഉണ്ടാകും എന്നാണ് വിവരം. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് ഉടമ ത്യാഗരാജന്‍ തന്നെയാണ് അടുത്തിടെ ഈ കാര്യം വ്യക്തമാക്കിയത്. അതായത് ഒക്ടോബര്‍ മാസത്തില്‍ ചിലപ്പോള്‍ ക്യാപ്റ്റന്‍ മില്ലെര്‍ റിലീസാകും എന്നാണ് സൂചന. 

കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ജി.വി. പ്രകാശ് കുമാറാണ് സം​ഗീതസംവിധാനം. 

ലിയോയും ക്യാപ്റ്റന്‍ മില്ലെറും ഒന്നിച്ച്: ധനുഷ് വിജയ് ക്ലാഷ് വരുന്നു.! 

കാത്തിരിപ്പ് ജൂലൈ വരെ, 'ക്യാപ്റ്റൻ മില്ലെറി'ന്റെ സൂചനകള്‍ പുറത്തുവിടും

click me!