'നീ എനിക്ക് വിലയേറിയത്', പ്രണയിനിയോട് കാളിദാസ്; 'മികച്ച കാമുകനായതിന് നന്ദി'യെന്ന് തരിണി

Published : Jan 11, 2023, 08:20 PM ISTUpdated : Jan 11, 2023, 08:23 PM IST
'നീ എനിക്ക് വിലയേറിയത്', പ്രണയിനിയോട് കാളിദാസ്; 'മികച്ച കാമുകനായതിന് നന്ദി'യെന്ന് തരിണി

Synopsis

മരുഭൂമിയില്‍ തരണിക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് കാളിദാസിന്റെ പ്രണയാര്‍ദ്രമായ കുറിപ്പ്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. മലയാള സിനിമയിൽ ബാലതാരമായി തുടക്കം കുറിച്ച കാളിദാസ് ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞത്. സമൂഹമാധ്യമങ്ങളിൽ സജീവമായ കാളിദാസ് പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്. ഇത്തരമൊരു പോസ്റ്റിലൂടെയാണ് മോഡലും ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരുമായി താരം പ്രണയത്തിൽ ആണെന്ന് അറിയിക്കുന്നത്. പിന്നീട് ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തരിണിക്ക് പിറന്നാൾ ആശംസ പങ്കുവച്ച് കാളിദാസ് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

മരുഭൂമിയില്‍ തരണിക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് കാളിദാസിന്റെ പ്രണയാര്‍ദ്രമായ കുറിപ്പ്. "നിന്റെ ജന്മദിനം അവസാനിക്കാനിരിക്കെ, ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നീ ഈ ലോകത്ത് ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്. ! നമ്മള്‍ ഒരുമിച്ച് ഒരു ടണ്‍ ചിത്രങ്ങള്‍ ഉണ്ടെങ്കിലും, പിറന്നാള്‍ ആശംസിക്കാന്‍ ഞാന്‍ ഈ ചിത്രം പ്രത്യേകം തിരഞ്ഞെടുക്കുന്നു, കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്, എന്നാല്‍ പ്രതീക്ഷകളില്ലാത്ത ഈ ഇടത്തില്‍ നീ എന്നോട് നിരുപാധികമായ സ്‌നേഹം ചൊരിഞ്ഞു. നീ എനിക്ക് വിലയേറിയത്, ജന്മദിനാശംസകള്‍ കുട്ടി, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു", എന്നായിരുന്നു കാളിദാസ് കുറിച്ചത്.

പിന്നാലെ മറുപടിയുമായി തരിണിയും രം​ഗത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദി എന്നാണ് തരിണി മറുപടിയായി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കാളിദാസിന്റെ പോസ്റ്റിനും തരിണിയുടെ കമന്റിനും ലൈക്കുമായി രം​ഗത്തെത്തുന്നത്. വിവാഹം എപ്പോഴാണെന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്. 

'തലയ്ക്ക് ഒപ്പം തകർത്ത് തലൈവി'; 'തുനിവി'ല്‍ കയ്യടി നേടി മഞ്ജു വാര്യർ; പ്രശംസിച്ച് പ്രേക്ഷകർ

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി