'ലാലേട്ടൻ ഫാനിന്റെ തമാശയും, ഒടിയൻ കൊണ്ടുപോയ കഷ്ടപ്പാടും'; വീഡിയോയുമായി സംവിധായകൻ

Published : Jan 11, 2023, 03:56 PM IST
'ലാലേട്ടൻ ഫാനിന്റെ തമാശയും, ഒടിയൻ കൊണ്ടുപോയ കഷ്ടപ്പാടും'; വീഡിയോയുമായി സംവിധായകൻ

Synopsis

2018 ഡിസംബറിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ് ഒടിയൻ.

ഴിഞ്ഞ ദിവസമാണ് മോഹൻലാൽ നായകനായി എത്തിയ ഒടിയൻ എന്ന ചിത്രത്തിന്റെ പ്രതിമ കാണാതെ പോയെന്ന വിവരം പുറത്തുവന്നത്. സംവിധായകൻ വി എ ശ്രീകുമാറിന്റെ പാലക്കാടുള്ള ഓഫിസിനു മുന്നിൽ വച്ചിരുന്ന രണ്ട് ഒടിയൻ ശിൽപങ്ങളിൽ ഒന്നാണ് ഒരാൾ എടുത്തോണ്ട് പോയത്. സംഭവം താൻ കട്ടതാണെന്ന് ശ്രീകുമാറിനോട് ഒരാൾ ഫോണിലൂടെ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രതിമ എടുത്തു കൊണ്ടുപോകുന്ന സിസിടിവി വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ. 

'എല്ലാവർക്കും ഒരാകാംക്ഷ, ആ രസികൻ ആരാധകൻ ഒടിയനും കൊണ്ടു പോകുന്ന സീൻ കാണണമെന്ന്. സിസിടിവി ക്യാമറയിൽ ആ ദൃശ്യങ്ങൾ കണ്ട് ഞങ്ങളെല്ലാം ചിരിച്ചു. ലാലേട്ടൻ ഫാനിന്റെ തമാശയും, എടുത്തു കൊണ്ടു പോയ കഷ്ടപ്പാടും, കൊണ്ടുപോയി എന്നു വിളിച്ചറിയിച്ച സത്യസന്ധതയും എല്ലാവർക്കും ഇഷ്ടപ്പെട്ടു...  ദേ പോകുന്നു ഒടിയൻ...'എന്നാണ് വീഡിയോ പങ്കുവച്ച് ശ്രീകുമാർ കുറിച്ചത്. 

"ശ്രീകുമാര്‍ സാര്‍ ഒന്നും വിചാരിക്കേണ്ട. ലാലേട്ടന്‍റെ പ്രതിമകളില്‍ ഒന്ന് ഞാന്‍ എടുത്ത് വീട്ടില്‍ കൊണ്ടുവച്ചു. ഇവിടെ ഒന്ന് ആളാകാന്‍ വേണ്ടിയിട്ടാണ്. ആരും അറിഞ്ഞിട്ടില്ല. സോറി സാര്‍. എനിക്ക് ഒരു വിലയില്ലാത്തതു പോലെയാണ് നാട്ടില്‍. പ്രതിമ വീട്ടില്‍ കൊണ്ടുവച്ചാല്‍ ഒരു വിലയുണ്ടാവും. ഒരു പേരുണ്ടാക്കാന്‍ വേണ്ടിയാണ് സാര്‍", എന്നായിരുന്നു പ്രതിമ കൊണ്ടു പോയ ആൾ കഴിഞ്ഞ ദിവസം സംവിധായകന് അയച്ചു കൊടുത്ത സന്ദേശത്തിൽ പറഞ്ഞിരുന്നത്.  

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിലെന്ന് മകൻ, സഹായം തേടി കുടുംബം

2018 ഡിസംബറിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ് ഒടിയൻ. ഇതിന്‍റെ പ്രചാരണാര്‍ത്ഥം സ്ഥാപിച്ചതായിരുന്നു ഒടിയന്‍ പ്രതിമകള്‍. ഹരികൃഷണന്റെ രചനയിൽ വി എ ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് വൻ പ്രീ റിലീസ് ഹൈപ്പ് ലഭിച്ചിരുന്നു. എന്നാല്‍ റിലീസിനിപ്പുറം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനങ്ങളില്‍ ലഭിച്ചത്. ഒരിടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ മോഹൻലാലിന്റെ നായികയായി എത്തിയ ചിത്രം കൂടി ആയിരുന്നു ഇത്. 

PREV
Read more Articles on
click me!

Recommended Stories

'വേദനയ്ക്കും അപ്പുറം, ബോഡി ഷെയ്മിങ്ങും പരിഹാസവും ജീവഭയമുണ്ടാക്കുന്നു'; സൈബറാക്രമണത്തിൽ ‍‍ഡിജെ സന
'കാരണം മതം, ബ്രേക്കപ്പായി', പൊട്ടിക്കരഞ്ഞ് മീനാക്ഷി; ഒടുവിൽ തുറന്നു പറച്ചിൽ !