മോശം അനുഭവം; നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ

Published : Feb 02, 2023, 10:44 AM IST
മോശം അനുഭവം;  നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ

Synopsis

ഖുശ്ബുവിന്‍റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയായതോടെ ക്ഷമാപണവുമായി എയര്‍ ഇന്ത്യ എത്തി. 

ചെന്നൈ: നടി ഖുശ്ബു സുന്ദറിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ. അടുത്തിടെ മോശം സേവനത്തിന്‍റെ പേരില്‍ എയര്‍ ഇന്ത്യയെ വിമര്‍ശിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ ഖുശ്ബുവിനോട് മാപ്പ് പറഞ്ഞത്. ഖുശ്ബുവിന്‍റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

ജനുവരി 31നാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ കാലിന് പരിക്കുപറ്റിയ താന്‍ ഒരു വീല്‍ചെയറിനായി അരമണിക്കൂര്‍ കാത്തുനിന്നുവെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തത്. മറ്റൊരു എയര്‍ലൈനില്‍ നിന്നും വീല്‍ ചെയര്‍ വാങ്ങിയാണ് തനിക്ക് നല്‍കിയതെന്നും ഖുശ്ബു പറയുന്നു. നിങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ സാധിക്കുമെന്നും ഖുശ്ബു എയര്‍ ഇന്ത്യയെ ഓര്‍മ്മിപ്പിക്കുന്നു.

ഖുശ്ബുവിന്‍റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയായതോടെ ക്ഷമാപണവുമായി എയര്‍ ഇന്ത്യ എത്തി. ഖുശ്ബുവിന്‍റെ ട്വീറ്റിന് മറുപടിയായി എയര്‍ ഇന്ത്യ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഈ കാര്യം ചെന്നൈയിലെ വിമാനതാവള ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. 

ഈ അടുത്താണ് ഒരു അപകടത്തില്‍ ഖുശ്ബുവിന്‍റെ കാലിന് പരിക്കേറ്റത്. ഇതിന്‍റെ ചിത്രങ്ങള്‍ ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അവസാനം വാരിസിലാണ് ഖുശ്ബു അഭിനയിച്ചിരുന്നത്. എന്നാല്‍ ആ ചിത്രത്തില്‍ ഖുശ്ബുവിന്‍റെ രംഗങ്ങള്‍ വെട്ടിമാറ്റിയത് വിവാദമായിരുന്നു,

സിനിമ കണ്ട പ്രേക്ഷകര്‍ ആരും ഖുശ്ബുവിനെ കണ്ടില്ല. ചിത്രത്തില്‍ ചെറിയ വേഷം ചെയ്തതിന് നടന്‍ വിജയ് തന്നെ നേരിട്ട് ഓഡിയോ ലോഞ്ചിനിടെ നന്ദി പറഞ്ഞ നടി തീയറ്ററില്‍ കാണിച്ച സിനിമയില്‍ എവിടെയും ഇല്ല.  സിനിമയില്‍ നായികയായ രശ്മിക മന്ദാനയുടെ അമ്മ റോളിലായിരുന്നു ഖുശ്ബു അഭിനയിച്ചത് എന്നായിരുന്നു അണിയറയിലെ സംസാരം. എന്നാല്‍ സ്ക്രീനില്‍ ഈ കഥാപാത്രം ഇല്ല. നേരത്തെ വാരിസ് ലോക്കേഷനില്‍ നിന്നും രശ്മികയും, വിജയിയും, ഖുശ്ബുവും സെല്‍ഫി എടുക്കുന്ന ചിത്രം വൈറലായിരുന്നു. വാരിസ് അണിയറക്കാര്‍ തന്നെ ഇത് പ്രമോഷന്‍ ഇനമായി ഉപയോഗിച്ചിരുന്നു.

'നീ എന്നും എന്റെ മനസ്സിലെ കുഞ്ഞ്, ഞങ്ങളുടെ കുട്ടി ബൊമ്മൈ'; മകളെ ചേർത്തുനിർത്തി ഖുശ്ബു

വാരിസില്‍ ഖുശ്ബു എവിടെ?; വിജയ് പുകഴ്ത്തി പറഞ്ഞിട്ടും വെട്ടി മാറ്റി.!

 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത