അനന്തിതയുടെ 20ാം പിറന്നാളിനെ കുറിച്ചുള്ളതാണ് ഖുശ്ബുവിന്റെ പേസ്റ്റ്.

സിനിമാസ്വാദകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഖുശ്ബു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ മകൾ അനന്തിതയെ കുറിച്ച് ഖുശ്ബു പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

അനന്തിതയുടെ 20ാം പിറന്നാളിനെ കുറിച്ചുള്ളതാണ് ഖുശ്ബുവിന്റെ പേസ്റ്റ്. “എന്റെ കുഞ്ഞ് ഇന്നൊരു വലിയ കുട്ടിയാണ്. അവൾക്ക് 20 വയസ്സായി. പക്ഷേ എന്നും എന്റെ മനസ്സിൽ നീ കുഞ്ഞായിരിക്കും. ലോകത്തേക്ക് എത്താൻ നാല് ആഴ്ച കൂടിയിരിക്കെ വളരെ പെട്ടെന്ന് ഇങ്ങേട്ടേക്ക് എത്തിയ ആ കൊച്ചു കുഞ്ഞ്. നീ എന്റെ മുഖത്ത് നോക്കി ചിരിച്ചതു മുതൽ ഇന്നുവരേയും ആ ചിരി എന്നിൽ നിന്ന് മറഞ്ഞിട്ടില്ല. നിന്റെ പേര് പോലെ തന്നെ ഞങ്ങൾക്ക് സന്തോഷം മാത്രമാണ് നീ നൽകിയത്. അമ്മയും അപ്പയും നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീ എന്നും ഞങ്ങളുടെ കുട്ടി ബൊമ്മൈ ആയിരിക്കും”എന്നാണ് മകൾക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് ഖുശ്‌ബു കുറിച്ചത്.

View post on Instagram

കുട്ടിക്കാലം മുതൽ താൻ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് അനന്തിത മുൻപ് തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. താരകുടുംബമായത് കൊണ്ടുതന്നെ എല്ലായ്‌പ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അതിന്റെ നല്ല വശവും മോശ വശവും അനുഭവിച്ചിട്ടുണ്ടെന്നും അനന്തിത പറഞ്ഞിരുന്നു. "സമൂഹമാധ്യമങ്ങളില്‍ കുട്ടിക്കാലം മുതല്‍ സജീവമായിരുന്നു. വളരെ പോസിറ്റീവോടെയാണ് ഞാന്‍ അത് കൈകാര്യം ചെയ്തത്. എന്നാല്‍ പലരുടെയും കമന്റുകള്‍ വേദനയുണ്ടാക്കി. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ പരിഹാസിക്കപ്പെട്ടു. അമ്മയുമായി താരതമ്യം ചെയ്യുന്നവരുണ്ടായിരുന്നു. അമ്മ സുന്ദരിയാണല്ലോ. അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാന്‍ ആകര്‍ഷണമില്ല തുടങ്ങിയ കമന്റുകൾ എന്നെ വളരെ വേദനിപ്പിച്ചു", എന്നാണ് അനന്തിത പറഞ്ഞിരുന്നത്. അനന്തിതയെ കൂടാതെ അവന്തിക എന്നൊരു മകൾ കൂടി ഉണ്ട് ഖുശ്ബു, സുന്ദർ ദമ്പതികൾക്ക്.

വരില്ല..വരില്ല നീ; 'തങ്കം' നാളെ തിയറ്ററിലേക്ക്, പ്രേക്ഷകരെ ക്ഷണിച്ച് വിനീത് ശ്രീനിവാസൻ- വീഡിയോ