'ഇരുട്ട് എത്ര കനത്താലും..ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും', പ്രിയപ്പെട്ടവർക്കൊപ്പം മനംനിറഞ്ഞ് കിച്ചു സുധി

Published : Jul 14, 2026, 11:21 AM IST
kichu sudhi

Synopsis

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി, സമീപകാല വിവാദങ്ങള്‍ ഒരുവശത്ത് നില്‍ക്കെ തന്‍റേതായ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. നിറചിരിയോടെയിരിക്കുന്ന കിച്ചുവിനെ കണ്ടതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വലിയ സ്നേഹവും പിന്തുണയുമാണ് നൽകുന്നത്.

പ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും കുട്ടിക്കാലം മുതല്‍ മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതനായി മാറിയ ആളാണ് കിച്ചു സുധി. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകനാണ് കിച്ചു. അടുത്തിടെ രേണു സുധിയുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ അടക്കം അകപ്പെട്ട കിച്ചു ഇപ്പോൾ തന്റെ പ്രിയപ്പെട്ടവർക്കൊപ്പം തന്റേതായ സന്തോഷവും ജീവിതവുമായി മുന്നോട്ട് പോവുകയാണ്. തതവസരത്തിൽ കിച്ചുവിനൊപ്പമുള്ള ഫോട്ടോകൾ പങ്കിട്ടിരിക്കുകയാണ് "താടിയും പൊട്ടും" എന്ന യുട്യൂബ് വ്ലോ​ഗിന്റെ സാരഥികളായ വിശാഖും തീർത്ഥയും.

"ഇരുട്ട് എത്ര കനത്താലും..ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും. വീഴുമ്പോൾ കൈപിടിക്കാനും, വിജയിക്കുമ്പോൾ കൈയടിക്കാനും ഞങ്ങൾ എന്നും നിന്റെ കൂടെയുണ്ടാകും", എന്ന് കുറിച്ചു കൊണ്ടാണ് താടിയും പൊട്ടും കിച്ചുവിനൊപ്പമുള്ള ഫോട്ടോ പങ്കിട്ടിരിക്കുന്നത്. ഇവർക്കൊപ്പം നിറചിരിയോടെ ഇരിക്കുന്ന കിച്ചുവിനെയും നമുക്ക് കാണാനാകും. സന്തോഷികത്തോടെ ഇരിക്കുന്ന കിച്ചുവിനെ കണ്ടതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ സ്നേഹ കമന്റുകളുമായി രം​ഗത്ത് എത്തി.

"കിച്ചു മോനെ ഞങ്ങളുണ്ട് നിന്റെ കൂടെ, നല്ലൊരു മോനാണ്. തെറ്റുകൾ സംഭവിക്കാത്തവർ ആരും ഇല്ലാ. അത്‌ മനസ്സിലാക്കി തെറ്റ് തിരുത്തി ജീവിക്കുക എന്നത് വലിയ കാര്യമാണ്, അവൻ ഉയരങ്ങളിൽ എത്തും. എല്ലവരുടെ പ്രാർത്ഥന കൂടെ ഉണ്ട്. ഇങ്ങനെ ഒരു കുടുംബത്തെ കിട്ടിയത് കിച്ചു നിന്റെ വലിയ അനുഗ്രഹമാണ്, ദൈവം നിങ്ങൾക്ക് എന്നും നന്മ വരുത്തട്ടെ. പാവം ആ കുട്ടിയെ ചേർത്ത് പിടിച്ചതിന്, ചേർത്ത് പിടിക്കാൻ കാണിക്കുന്ന വല്യ മനസിന്‌ ദൈവം കൃപ ചെയ്യട്ടെ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. ആരെന്ത് പറഞ്ഞാലും രേണു സുധിയെ പോയി കാണണമെന്ന് പറഞ്ഞ് കിച്ചുവിനെ ഉപദേശിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'മഞ്ജു പിള്ള മകളെ കയറൂരി വിട്ടിരിക്കുന്നോ?' ദയയെ രൂക്ഷമായി വിമർശിച്ച് വ്ലോ​ഗർ, കണക്കിന് കൊടുത്ത് ഫോളോവേഴ്സ്, പിന്നാലെ പോസ്റ്റ് മുക്കി !
'കളങ്കമില്ലാത്ത നടന്മാരില്ല, 10 പേരുമായി ബന്ധമുണ്ടെങ്കിലും ഞാൻ അദ്ദേഹത്തെ വിട്ട് പോകില്ല'; ന‍ടൻ ​ഗോവിന്ദയുടെ ഭാര്യ