ഉള്ളില്‍ കുട്ടിത്തമുള്ള സ്റ്റൈലിഷ് ആര്‍ട്ടിസ്റ്റാണ് 'ലൂക്ക'

First Published 27, Jun 2019, 6:15 PM IST

'ഒരു കുപ്രസിദ്ധ പയ്യനും' 'എന്റെ ഉമ്മാന്റെ പേരി'നും ശേഷം ടൊവീനോയുടേതായി ഒരു സോളോ ഹീറോ ചിത്രം പുറത്തെത്തിയിട്ടില്ല. എന്നാല്‍ അഭിനയിച്ച നാല് ചിത്രങ്ങള്‍ പുറത്തെത്തുകയും ചെയ്തു. ധനുഷിന്റെ വില്ലനായി എത്തിയ 'മാരി 2', പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍, പാര്‍വ്വതി നായികയായ ഉയരെ, നിപയുടെ കഥ പറയുന്ന വൈറസ് എന്നിവയാണ് ടൊവീനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍. ടൊവീനോയുടേതായി വരാനിരിക്കുന്ന സോളോ ഹീറോ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'ലൂക്ക'. നവാഗതനായ അരുണ്‍ ബോസ് ആണ് സംവിധാനം. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഛായാഗ്രഹണം നിമിഷ് രവി. അൻവർ ഷരീഫ്, നിതിന്‍ ജോര്‍ജ്, വിനീത കോശി, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം നാളെ തീയേറ്ററുകളിലെത്തും. 

2017 സെപ്തംബര്‍ 17 നാണ് ലൂക്ക എന്ന ചിത്രത്തെക്കുറിച്ച് ആദ്യമായി ടോവിനോ വെളിപ്പെടുത്തുന്നത്. അരുണ്‍ ബോസ് സംവിധാനം, ലിന്‍റോ തോമസും പ്രിന്‍സ് ഹുസൈനും ഗോഗുല്‍ നാഥ് ജി എന്നിവര്‍ പ്രഡ്യൂസേഴ്സ്, സ്റ്റുഡിയോ സ്റ്റോറീസ് ആന്‍റ് തോട്സ് പ്രോഡക്ഷന്‍. തിരക്കഥ അരുണ്‍ ബോസ്, മൃദുല്‍ ജോര്‍ജ്. ടോവീനോ തോമസും അഹാന കൃഷ്ണയും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു.

ചിത്രത്തിലെ ടൈറ്റില്‍ ക്യാരക്റ്റരായ ലൂക്കയെ അവതരിപ്പിക്കുന്നത് ടോവിനോ തന്നെ. അഹാന കൃഷ്ണകുമാരിന്‍റെ കഥാപാത്രത്തിന്‍റെ പേര് നിഹാരിക എന്നാണ്. പ്രണയമാണ് വിഷയം. എന്നാല്‍ റോമാന്‍റിക്ക് ത്രില്ലറാണ് ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ പറയുന്നു.

മനസ്സില്‍ കുട്ടിത്തമുള്ള ആര്‍ട്ടിസ്റ്റാണ് ലൂക്ക. വളരെ സ്റ്റൈലിഷുമാണ്. അയാളെ തേടിയെത്തുന്ന പെണ്‍കുട്ടിയാണ് നിഹാരിക. പിന്നീടങ്ങോട്ട് ലൂക്കയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ലൂക്കയുടെ പ്രമേയം.

മട്ടാഞ്ചേരിയിലെ ഒരു ആര്‍ട്ടിസ്റ്റാണ് ടോവിനോയുടെ കഥാപാത്രം. മട്ടാഞ്ചേരിയില്‍ സ്ക്രാപ്പ് ആര്‍ട്ടിസ്റ്റാണയാള്‍. നിഹാരിക ലൂക്കയില്‍ ആകൃഷ്ടയാകുന്നു. എന്നാല്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക് അത്രയധികം പ്രധാന്യം കൊടുക്കുന്ന വ്യക്തിത്വമല്ല ലൂക്കയുടേത്.

സ്വന്തം വാശികളിലാണ് അയാളുടെ ജീവിതം. അതിലേക്ക് മറ്റുള്ളവരെ കൂടി അടുപ്പിക്കാനാണ് ലൂക്കയ്ക്ക് താല്‍പര്യം. എന്നാല്‍ ലിബറല്‍ ചിന്താഗതിക്കാരനുമാണ് ലൂക്ക. ഈ ചിന്താഗതിയാണ് നിഹാരികയെ ലൂക്കയിലേക്ക് അടുപ്പിക്കുന്നതും.

സിനിമയിലെ പ്രധാന രണ്ട് സെഗ്മെന്‍റുകളായ പ്രണയകഥയ്ക്കും ത്രില്ലറിനും  പെയിന്‍റിങ്ങുകളെയാണ് റഫര്‍ ചെയ്തതെന്ന് സംവിധാനയകന്‍ തന്നെ പറയുന്നു.  സംഗീതത്തിനും ദൃശ്യത്തിനും ചിത്രം ഏറെ പ്രധാന്യം നല്‍കുന്നു.

ദി വേ ഓഫ് എ വേവ് എന്ന ചിത്രത്തിന് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ലൂക്ക.

2014 ല്‍ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന കൃഷ്ണ മലയാള സിനിമാ വ്യവസായത്തിലേക്ക് കടന്നത്. എന്നാല്‍ ഞാന്‍ സ്റ്റീവ് ലോപ്പസിന് ശേഷം 2017 ലാണ് അഹാന തന്‍റെ രണ്ടാമത്തെ ചിത്രം ചെയ്യുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയായിരുന്നു അഹാനയുടെ രണ്ടാമത്തെ ചിത്രം. ലൂക്കയാണ് അഹാനയുടെ  മൂന്നാമത്തെ ചിത്രം. പതിനെട്ടാം പടി, പിടികിട്ടാപുള്ളി എന്നീ ചിത്രങ്ങളാണ് അഹാനയുടെതായി ഈ വര്‍ഷം പുറത്തിറങ്ങാനുള്ള പടങ്ങള്‍.

2012 ല്‍ പ്രഭുവിന്‍റെ മക്കളില്‍ ചെഗുവേര സുരേന്ദ്രന്‍ എന്ന കഥാപാത്രത്തെ അഭിനയിച്ചു കൊണ്ടായിരുന്നു ടോവിനോ തോമസ് മലയാള സിനിമാ വ്യവസായത്തിലേക്ക് കടന്നത്. 2019 ല്‍ എത്തിനില്‍ക്കുമ്പോള്‍ മലയാള സിനിമാ വ്യവസായത്തിലെ പ്രധാനപ്പെട്ട നടന്മാരില്‍ ഒരാളാണ് ടോവിനോ.

2019 ല്‍ ഒരു പിടി ചിത്രങ്ങളിലാണ് ടോവിനോ തോമസ് അഭിനയിക്കുന്നത്. ലൂക്കയ്ക്ക് പുറകേ, കല്‍ക്കി, കിലോമീറ്റേര്‍സ് ആന്‍റ് കിലോമീറ്റേര്‍സ്, എടക്കാട് ബറ്റാലിയന്‍ 06, ആരവം, ഫോറന്‍സിക്ക്, മിന്നല്‍ മുരളി, ജോ, പള്ളിച്ചട്ടമ്പി എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ ടോവിനോ അനൗണ്‍സ് ചെയ്തിരിക്കുന്നത്.

loader