നടനെ അശ്ലീല സീരീസിൽ അഭിനയിപ്പിച്ച കേസിൽ സംവിധായിക അറസ്റ്റിൽ

Published : Feb 24, 2023, 05:03 PM ISTUpdated : Feb 24, 2023, 07:57 PM IST
നടനെ അശ്ലീല സീരീസിൽ അഭിനയിപ്പിച്ച കേസിൽ സംവിധായിക അറസ്റ്റിൽ

Synopsis

ഇന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഇവര്‍ അരുവിക്കര സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറായത്. 

തിരുവനന്തപുരം: ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ച് സംപ്രേഷണം ചെയ്തെന്ന കേസിൽ ശ്രീല. പി. മണിയെന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്‌തു. ഇവരെ പിന്നീട് കോടതി കര്‍ശ്ശന നിബന്ധനകളോടെ ജാമ്യത്തില്‍ വിട്ടു.  

ഇന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഇവര്‍ അരുവിക്കര സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറായത്. തുടർന്ന് ഇവരുടെ ആറസ്റ്റ് രേഖപ്പെടുത്തി നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. 

നേരത്തെ ലക്ഷ്മി ദീപ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറാകാന്‍ ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യുന്ന മുറയ്ക്ക് കോടതിയില്‍ ഹാജറാക്കി ജാമ്യം നല്‍കാം എന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈകോടതി ഉത്തരവ് പ്രകാരം മാണ് ജാമ്യം അനുവദിച്ചത്.

എല്ലാ ബുധനാഴ്ച്ചയും വ്യാഴാഴ്ചയും രാവിലെ 9  മണി മുതൽ 12 മണി വരെ  അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരാക്കണം.   അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന തെളിവുകൾ നൽക്കണം , ചോദ്യം ചെയ്യാൻ സമയം കുടുതൽ വേണമെങ്കിൽ അനുവദിക്കണം എന്നീ വ്യവസ്ഥകള്‍ അംഗീകരിച്ചാണ് കോടതി ജാമ്യം നല്‍കിയത്. 

തങ്ങളെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചുവെന്നും ഇതിനായി വ്യാജ കരാര്‍ ചമച്ചുവെന്നും വെങ്ങാന്നൂര്‍ സ്വദേശിയായ യുവാവ് പരാതി നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 5,7 തീയതികളിലാണ് ചിത്രീകരണം നടത്തിയിരുന്നത്. 

വെബ് സീരീസില്‍ അപകീ‍ർത്തികരമായ ദൃശ്യങ്ങൾ? സംവിധായികക്കും അമ്മയ്ക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

ആര്യൻ ഖാൻ ഇനി എഴുത്തിന്റെ വഴിയെ; വെബ് സീരിസ് ഉടന്‍ ?
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത