മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വർഷം ഡിസംബറിലാണ് ഷാരൂഖ് ഷൂട്ടിം​ഗ് തിരക്കുകളിലേക്ക് തിരിഞ്ഞത്.

ഴുത്തുകാരനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ( Aryan Khan). ഒരു ഫീച്ചര്‍ ഫിലിമോ വെബ് സീരിസോ ആകാൻ സാധ്യതയുള്ള വിഷയത്തിൽ ആര്യൻ വർക്ക് ചെയ്തു കൊണ്ടിരിക്കയാണെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. സംവിധാനമാണ് ആര്യന് താൽപര്യമുള്ള മേഖലയെന്ന് മുമ്പ് ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു. 

ആമസോണ്‍ പ്രൈമിന് വേണ്ടിയുള്ള സീരിസും റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടിയുള്ള ഫീച്ചര്‍ ഫിലിമുമാണ് മുന്നിലുള്ള രണ്ട് ആശയങ്ങള്‍. ഒരു ആരാധകന്റെ കഥ പറയുന്ന സീരിസായിരിക്കും ആമസോണ്‍ പ്രൈമിലെത്തുന്നതെന്നാണ് റിപ്പോർട്ട്. എന്നാല്‍ സീരിസിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ ഈ വര്‍ഷം തന്നെ സീരിസ് പുറത്ത് വരും.

ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. ഒരുമാസത്തെ ജയിൽ വാസത്തിന് ശേഷം ആര്യന് ജാമ്യവും ലഭിച്ചു. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹിയാണ് കേസിൽ ആര്യൻ ഖാന് കോടതിയിൽ ജാമ്യം നിന്നത്. 

Read Also: ആര്യന്‍ ഖാനെ വാര്‍ത്താ തലക്കെട്ടുകളിലെത്തിച്ച ലഹരിക്കേസ്; നാടകീയതയുടെ നാള്‍വഴി

രാജ്യം വിട്ടു പോകരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. ആര്യനു വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് ഹൈക്കോടതിയിൽ ഹാജരായത്. ആര്യനിൽ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വർഷം ഡിസംബറിലാണ് ഷാരൂഖ് ഷൂട്ടിം​ഗ് തിരക്കുകളിലേക്ക് തിരിഞ്ഞത്. ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആറ്റ്‌ലിയുടെ പേരിടാത്ത ചിത്രത്തിലും ഷാരൂഖ് അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഐപിഎല്‍ താരലേലത്തിലെ 'ക്രാഷ് കോഴ്സ്'; കെകെആര്‍ സിഇഒയ്‍ക്കൊപ്പം ആര്യനും സുഹാനയും

ഐപിഎല്‍ താരലേലത്തില്‍ (IPL Auction) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (Kolkata Knight Riders) സഹ ഉടമയായ പിതാവ് ഷാരൂഖ് ഖാനെ (Shahrukh Khan) പ്രതിനിധീകരിച്ച് മക്കളായ ആര്യന്‍ ഖാനും (Aryan Khan) സുഹാന ഖാനും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് താരലേല ചര്‍ച്ചകള്‍ക്കിടയിലെ ആര്യന്‍റെയും സുഹാനയുടെയും ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. "ഐപിഎല്‍ താരലേലത്തിലെ തന്ത്രങ്ങളെക്കുറിച്ചുള്ള ക്രാഷ് കോഴ്സ്, സിഇഒയില്‍ നിന്ന് ഞങ്ങളുടെ പുതുതലമുറയിലേക്ക്", എന്നാണ് ചിത്രങ്ങള്‍ക്ക് കെകെആര്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന കുറിപ്പ്. 

ടീം സിഇഒ വെങ്കി മൈസൂറിനും ജൂഹി ചൗളയുടെ മകള്‍ ഝാന്‍വി മെഹ്‍തയ്ക്കുമൊപ്പം ഒരു മേശയ്ക്ക് ചുറ്റും ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചയിലാണ് ആര്യനും സുഹാനയും. വെള്ളിയാഴ്ച നടന്ന ഐപിഎല്‍ പ്രീ ഓക്ഷന്‍ ഇവന്‍റിലും ഇവര്‍ ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. ഐപിഎല്ലിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെട്ട പ്രീ ഓക്ഷന്‍ ഇവന്‍റിന്‍റെ ചിത്രങ്ങളിലെ ആര്യന്‍റെ സാന്നിധ്യം ശ്രദ്ധ നേടിയിരുന്നു.