
ഹൈദരാബാദ്: തെന്നിന്ത്യ മുഴുവന്‍ വലിയ ആരാധകരെ സൃഷ്ടിച്ചിരിക്കുന്ന നടിയാണ് മീനാക്ഷി ചൗധരി. കഴിഞ്ഞ വർഷം ഗുണ്ടൂര്‍ കാരത്തില്‍ തുടങ്ങിയ നടിക്ക് എന്നാല്‍ വലിയ വിജയം നല്‍കാത്ത ചിത്രം ഗുണം ചെയ്തില്ല. എന്നാല്‍ തുടര്‍ന്ന് തമിഴില്‍ വിജയ് നായകനായ ഗോട്ടിലെ നടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ ലക്കി ഭാസ്കർ ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായി താരം എത്തി.
ഇത് വന്‍ ഹിറ്റായി മാറി ഒപ്പം മീനാക്ഷിയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ ഈ വര്‍ഷം ആദ്യം എത്തിയ വെങ്കിടേഷ് നായകനായ സംക്രാന്തികി വാസ്തുനം തെലുങ്കില്‍ വന്‍ ഹിറ്റായിരുന്നു. തിയേറ്ററുകളിൽ വന്‍ ബജറ്റില്‍ വന്ന ഗെയിം ചേഞ്ചറെപ്പോലും മറികടക്കുന്ന വിജയം നേടിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിലും റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഇതിന്റെ ഫലമായി മീനാക്ഷി ചൗധരി സോഷ്യൽ മീഡിയയിൽ ഹോട്ട് ടോപ്പിക്കായി മാറിയിട്ടുണ്ട്.
എന്നാൽ, മീനാക്ഷിയെ സംബന്ധിച്ച് അടുത്തിടെ ഒരു വാര്‍ത്ത ചില തെലുങ്ക് മാധ്യമങ്ങള്‍ വഴി വന്നു. ആന്ധ്രപ്രദേശ് സർക്കാർ മീനാക്ഷിയെ സ്ത്രീ സശക്തീകരണ ബ്രാൻഡ് അംബാസിഡറായി നിയമിച്ചതായാണ് വാർത്തകൾ പ്രചരിച്ചത്. സമന്ത, പൂനം കൗർ തുടങ്ങിയ നടിമാരെ മുൻപ് സംസ്ഥാന സർക്കാരുകൾ ബ്രാൻഡ് അംബാസിഡറായി നിയമിച്ചിരുന്നതിനാൽ മീനാക്ഷിക്കും അത്തരമൊരു അവസരം ലഭിച്ചു എന്ന രീതിയിലായിരുന്നു വാര്‍ത്ത. ഇത് സോഷ്യൽ മീഡിയയിൽ അവരുടെ ട്രെൻഡിംഗായി മാറി. സര്‍ക്കാറിനെതിരെ വിമര്‍ശനവും വന്നു.
എന്നാൽ ആന്ധ്രപ്രദേശ് സർക്കാരിന്‍റെ ഫാക്ട് ചെക്ക് യൂണിറ്റ് ഈ വാര്‍ത്ത തള്ളികളഞ്ഞു. ഇത്തരം ഒരു നിയമനം സംബന്ധിച്ച് പ്രചരിച്ചത് അസത്യമാണെന്ന് ഇവര്‍ വ്യക്തമാക്കി. എന്തായാലും മീനാക്ഷി തെലുങ്കില്‍ വീണ്ടും സൂപ്പര്‍താര ചിത്രങ്ങളില്‍ അടക്കം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം.
'300 കോടി ഒലിച്ചുപോയി'; ഗെയിം ചേഞ്ചര്‍ നിര്‍മ്മാതാവിന്‍റെ വാക്കുകള്‍ ഷങ്കറിനെ ഉന്നം വച്ചോ? വിവാദം