Mohanlal | സുഹൃത്തിനൊപ്പം സൈക്ലിംഗ് ആസ്വദിച്ച് മോഹന്‍ലാല്‍; വീഡിയോ

By Web TeamFirst Published Nov 13, 2021, 1:15 PM IST
Highlights

പ്രിയദര്‍ശന്‍റെ ഒരു സ്പോര്‍ട്‍സ് ഡ്രാമ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍

കഴിഞ്ഞ കുറച്ചുനാളുകളായി ഫിറ്റ്നസില്‍ വലിയ ശ്രദ്ധയാണ് മോഹന്‍ലാല്‍ (Mohanlal) പുലര്‍ത്തുന്നത്. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന എന്തു മാറ്റങ്ങള്‍ക്കും ഏത് കാലത്തും തയ്യാറായിരുന്ന മോഹന്‍ലാല്‍ ഇപ്പോള്‍ അതിനായി ശരീരഭാരം കുറയ്ക്കുന്നതടക്കമുള്ള മേക്കോവറുകള്‍ക്കും തയ്യാറാവുന്നുണ്ട്. ജിമ്മില്‍ നിന്നുള്ള വ്യായാമത്തിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെ പലപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ സൈക്ലിംഗ് (Cycling) ആസ്വദിക്കുന്നതിന്‍റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് (Sameer Hamsa) ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പോസ്റ്റ് ചെയ്‍തത്. സൈക്കിള്‍ ചവിട്ടുന്ന മോഹന്‍ലാലിനൊപ്പം മറ്റൊരു സൈക്കിളിലേറി സമീറുമുണ്ട്. 'നാടുവാഴികള്‍' എന്ന ചിത്രത്തിലെ 'രാവിന്‍ പൂന്തേന്‍' എന്നു തുടങ്ങുന്ന ഗാനമാണ് വീഡിയോയില്‍ സമീര്‍ പ്ലേ ചെയ്‍തിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ച് 'അനന്തന്‍റെ മോന്‍ ഇപ്പോഴും നാടുവാഴി തന്നെ' എന്നാണ് സമീര്‍ ഹംസ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameer Hamsa (@sameer_hamsa)

ശാരീരികമായ ഒട്ടേറെ തയ്യാറെടുപ്പുകള്‍ ആവശ്യം വരുന്ന ഒരു സ്പോര്‍ട്സ് ഡ്രാമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ബോക്സറാണ് മോഹന്‍ലാല്‍. ചിത്രത്തിനുവേണ്ടി നടത്തേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് പ്രിയന്‍ നേരത്തെ പറഞ്ഞിരുന്നു- "ഒരു ബോക്സറുടെ കഥയാണ് അത്. പ്രശസ്‍തിയിലേക്കുള്ള അയാളുടെ ഉയര്‍ച്ചയും പിന്നീടുണ്ടാവുന്ന താഴ്ചയും. മോഹന്‍ലാലും ഞാനും ചേര്‍ന്ന് എല്ലാത്തരത്തിലുമുള്ള സിനിമകള്‍ ചെയ്‍തിട്ടുണ്ട്. പക്ഷേ ഒരു സ്പോര്‍ട്‍സ് സിനിമ ഞങ്ങള്‍ ചെയ്‍തിട്ടില്ല. ചിത്രത്തിനുവേണ്ടി ലാല്‍ ആദ്യം 15 കിലോ ശരീരഭാരം കുറയ്ക്കണം. പിന്നീട് അത് തിരിച്ചുപിടിക്കണം. അതുകൂടാതെ പത്ത് കിലോ കൂട്ടുകയും വേണം. ശരീരഭംഗി നഷ്ടപ്പെട്ട, പ്രായമാവുന്ന ഭാഗം അവതരിപ്പിക്കാനാണ് ശരീരഭാരം കൂട്ടേണ്ടിവരിക. അദ്ദേഹത്തിന് അത് സാധിക്കുമോ? തീര്‍ച്ഛയായും അദ്ദേഹത്തെക്കൊണ്ട് അതിനു കഴിയും. മോഹന്‍ലാലിന് ചെയ്യാന്‍ പറ്റാത്തതായി എന്തെങ്കിലുമുണ്ടോ?"

click me!