മയോനിയും ​ഗോപി സുന്ദറും പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുണ്ട്.

മീപകാലത്ത് പലപ്പോഴും സോഷ്യൽ മീഡിയ വാളുകളിലും വാർത്തകളിലും ഇടംനേടാറുള്ള ആളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. ​ഗേപിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുള്ളവയാണ് കൂടുതലും. ഒരു വർഷം മുൻപ് ആയിരുന്നു​ ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹം. എന്നാൽ നിലവിൽ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലാണ് ചർച്ചകൾ. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ അമൃതയും ​ഗോപി സുന്ദറും തയ്യാറായിട്ടുമില്ല. 

അടുത്തിടെ സം​ഗീത പരിപാടികളുമായി ബന്ധപ്പെട്ട് വിദേശത്ത് ആയിരുന്നു ​ഗോപി സുന്ദർ. ഇവിടെ നിന്നുമുള്ള ഫോട്ടോകൾ ഇദ്ദേഹം പങ്കുവയ്ക്കാറുമുണ്ട്. ഇവയിൽ മയോനിക്ക് ഒപ്പമുള്ള ഫോട്ടോകളും ഉണ്ട്. ആർട്ടിസ്റ്റ് ആയ മയോനിയുടെ യഥാർത്ഥ പേര് പ്രിയ നായർ എന്നാണ്. നേരത്തെ മയോനിക്കൊപ്പം പങ്കുവച്ച ​ഗോപി സുന്ദറിന്റെ ഫോട്ടോ വൈറൽ ആയിരുന്നു. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

View post on Instagram

മയോനിയെ ചേർത്തണച്ചിരിക്കുന്ന ​ഗോപി സുന്ദറെ ഫോട്ടോയിൽ കാണാം. 'ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍, എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചു.' എന്നാണ് ​പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ​ഗോപി സുന്ദറിനെ മയോനി ടാ​ഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, മയോനിയും ​ഗോപിയും പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുണ്ട്.

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

അതേസമയം, അടുത്തിടെ കാശി ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളില്‍ അമൃത സുരേഷ് യാത്ര ചെയ്തിരുന്നു. താനിപ്പോള്‍ ഒരിടവേളയില്‍ ആണെന്നും സ്വയം സുഖപ്പെടാന്‍ വേണ്ടിയാണിത് എന്നും ആണ് അമൃത പറഞ്ഞത്. സം​ഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ പങ്കിടാന്‍ താന്‍ മടങ്ങി വരും എന്നും അമൃത വ്യക്തമാക്കിയിരുന്നു. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..