'നാത്തൂന്മാർ കണ്ടുമുട്ടിയപ്പോൾ'; സുപ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ,ക്യൂട്ടെന്ന് ആരാധകർ

Web Desk   | Asianet News
Published : Dec 31, 2020, 09:45 AM IST
'നാത്തൂന്മാർ കണ്ടുമുട്ടിയപ്പോൾ'; സുപ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ,ക്യൂട്ടെന്ന് ആരാധകർ

Synopsis

സുപ്രിയയും ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി ചിത്രം പങ്കുവെച്ചിട്ടുണ്ട്. നാത്തൂൻ എന്ന കുറിച്ച് കൊണ്ടാണ് സ്റ്റോറി ഷെയർ ചെയ്തിരിക്കുന്നത്.

വതാരികയായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നസ്രിയ. ബാലതാരമായി സിനിമയിൽ എത്തിയ നടി വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പൃഥ്വിരാജും കുടുംബവുമായി അടുത്ത ബന്ധമാണ് നസ്രിയയ്ക്കുള്ളത്. ഇത് സമൂഹമാധ്യമങ്ങളിലൂടേയും നേരിട്ടും നടി തുറന്ന് പറഞ്ഞിട്ടുമുണ്ട്. തിരിച്ചും അങ്ങനെ തന്നെയാണ്. നസ്രിയയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പൃഥ്വിയും വാചാലനാകാറുണ്ട്. ഇപ്പോഴിത സുപ്രിയയുമായുള്ള ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

ലവ് ഇമോജിക്കൊപ്പമാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുപ്രിയയും ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി ചിത്രം പങ്കുവെച്ചിട്ടുണ്ട്. നാത്തൂൻ എന്ന കുറിച്ച് കൊണ്ടാണ് സ്റ്റോറി ഷെയർ ചെയ്തിരിക്കുന്നത്. കൂടാതെ നാത്തൂനെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും സുപ്രിയ കമന്റ് ചെയ്തിട്ടുണ്ട്. പങ്കിവച്ച് നിമഷങ്ങൾക്കുള്ളളിൽ തന്നെ ആരാധകർ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക