'രാജിനി ചാണ്ടിയുടെ ആ ചിത്രങ്ങൾ ചിലരുടെ നെറുകുംതലയിൽ കിട്ടിയ അടി'; ഒമർ ലുലു പറയുന്നു

Web Desk   | Asianet News
Published : Jan 13, 2021, 04:39 PM ISTUpdated : Jan 13, 2021, 05:48 PM IST
'രാജിനി ചാണ്ടിയുടെ ആ ചിത്രങ്ങൾ ചിലരുടെ നെറുകുംതലയിൽ കിട്ടിയ അടി'; ഒമർ ലുലു പറയുന്നു

Synopsis

'നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീൻ വിട്ടതാണ്', എന്നായിരുന്നു വിമർശകർക്ക് രാജിനി ചാണ്ടി കഴിഞ്ഞ ദിവസം മറുപടി നൽകിയത്.

'ഒരു മുത്തശ്ശി ഗദ' എന്ന സിനിമയിലൂടെയാണ് രാജിനി ചാണ്ടി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെ നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ശേഷം കഴിഞ്ഞ ദിവസങ്ങളിൽ രാജിനി പങ്കുവച്ച മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ വൈറലായിരുന്നു. എന്നാല്‍ താരത്തെ ചിലര്‍ അഭിനന്ദിച്ചപ്പോള്‍ മറ്റുചിലര്‍ വിമർശിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്. ഇപ്പോഴിതാ  സൈബർ ആക്രമണം നേരിടേണ്ടി വന്ന രാജിനി ചാണ്ടിയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

സ്വിം സ്യൂട്ട് അണിഞ്ഞു നിൽക്കുന്ന നടിയുടെ പഴയകാല ചിത്രങ്ങൾ പങ്കുവച്ചായിരുന്നു ഒമറിന്റെ പ്രതികരണം. രാജിനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജിൽ ഇട്ടപ്പോൾ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകൾക്ക് നെറുകും തലയിൽ കിട്ടിയ അടിയാണ് അവർ അപ്ലോഡ് ചെയ്ത ഫോട്ടോകൾ എന്നാണ് അദ്ദേഹം കുറിച്ചത്. 

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്...."
"ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞവരോട്...." 
രാജിനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജിൽ ഇട്ടപ്പോൾ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകൾക്ക് നെറുകും തലയിൽ കിട്ടിയ അടിയാണ് ഇന്ന് അവർ അപ്ലോഡ് ചെയ്ത ഫോട്ടോകൾ. പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവർ പറയാതെ പറഞ ഒരു ഡയലോഗും ഉണ്ട്...."നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയിൽ ആധിപാപം കാണുംമ്പോൾ ചേച്ചീ ഈ സീൻ വിട്ടതാണ്.....”

'നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീൻ വിട്ടതാണ്', എന്നായിരുന്നു വിമർശകർക്ക് രാജിനി ചാണ്ടി കഴിഞ്ഞ ദിവസം മറുപടി നൽകിയത്. അറുപത് വയസ്സ് കഴിഞ്ഞപ്പോൾ മോഡലിങ് രംഗത്തേയ്ക്ക് ഇറങ്ങിയ ആളല്ലെന്നുമാണ് സ്വിം സ്യൂട്ട് അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് താരം പറഞ്ഞത്. 

Read Also: 'നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞതാണ്'; രാജിനി ചാണ്ടി

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക