ശരീരഭാരം കുറഞ്ഞു, പക്ഷേ വ്യായാമം അവസാനിപ്പിക്കുന്നില്ല, വീണ്ടും ജിമ്മിലെത്തി പാര്‍വതി

Published : Feb 27, 2024, 11:27 AM IST
ശരീരഭാരം കുറഞ്ഞു, പക്ഷേ വ്യായാമം അവസാനിപ്പിക്കുന്നില്ല, വീണ്ടും ജിമ്മിലെത്തി പാര്‍വതി

Synopsis

ബിഗ് സ്ക്രീനിലും താരത്തിന് അവസരം ലഭിച്ചിരുന്നു

അഭിനയത്രി, അവതാരക, മോഡൽ എന്നിങ്ങനെ മലയാളികൾക്കിടയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പാർവതി ആർ കൃഷ്ണ. ടെലിവിഷൻ രംഗത്തും മലയാള ചലച്ചിത്ര രംഗത്തും ഒരുപോലെ സജീവമാവാൻ കഴിയുന്നുണ്ട് താരത്തിന്. ടെലിവിഷനിലൂടെയാണ് നടി തന്റെ കരിയർ തുടങ്ങുന്നത്. ആദ്യം അവതാരകയായിരുന്ന പാർവതി പിന്നീട് അഭിനയത്തിലേക്ക് വരികയായിരുന്നു. അമ്മ മാനസം ആണ് നടിയുടെ ആദ്യ സീരിയൽ. മികച്ച അഭിനയത്തിലൂടെ മിനിസ്‌ക്രീനിൽ അനവധി ആരാധകരെ നേടിയെടുക്കാൻ പാര്‍വതിക്ക് സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആക്റ്റീവാണ് താരം. സൈബർ അറ്റാക്കുകളും ബോഡി ഷെയ്മിംഗുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്. 

നടിയുടെ പുത്തൻ ഫോട്ടോസ് ആണ് ഇപ്പോൾ വൈറലാകുന്നത്. ജിമ്മിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. കൈയിലെ മസിൽ കാണിച്ചാണ് ട്രെയിനർക്കൊപ്പം താരം നിൽക്കുന്നത്. അതിന് രസകരമായ കുറിപ്പും പാർവതി നൽകുന്നുണ്ട്. 'എന്നും ജിമ്മിൽ വന്നാലെ ഇങ്ങനെ മസിൽ വരൂളൂന്ന് പറയാൻ പറഞ്ഞു... ഒരു മാസത്തിന് ശേഷം തിരികെ ജിമ്മിൽ' എന്നായിരുന്നു താരം ചേർത്തത്. പാർവതിയുടെ വെയ്റ്റ് ലോസ് ജേണി വൈറലായിരുന്നു. പ്രസവശേഷം കൂടിയ തടി 86 കിലോയിൽ നിന്ന് 57 കിലോയാക്കിയാണ് താരം കുറച്ചത്. 

 

മിനി സ്‌ക്രീനിൽ അവതാരകയായി തിളങ്ങുമ്പോൾത്തന്നെ ബിഗ് സ്ക്രീനിലേക്കും പാര്‍വതി എത്തിയിരുന്നു. അനവധി സീരിയലുകളിൽ സജീവമായതിന്റെ ഇടയ്ക്കാണ് നടിക്ക് സിനിമയിലേക്ക് അവസരം വരുന്നത്. ജീൻസ് മാർക്കോസ് സംവിധാനം ചെയ്ത ഏഞ്ചൽസായിരുന്നു ആദ്യ ചിത്രം. ഫഹദ് നായകനായ മാലിക് എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു കഥപാത്രത്തെ നടി അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിലെ വേഷം പാര്‍വതിക്കും ശ്രദ്ധ നേടിക്കൊടുത്തിരുന്നു.

ALSO READ : ചാലിയാറിന്‍റെ കഥ പറയാന്‍ 'കടകന്‍'; മാര്‍ച്ച് 1 ന് തിയറ്ററുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക