Asianet News MalayalamAsianet News Malayalam

ചാലിയാറിന്‍റെ കഥ പറയാന്‍ 'കടകന്‍'; മാര്‍ച്ച് 1 ന് തിയറ്ററുകളില്‍

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് വിതരണം

kadakan movie to be released on march 1 Hakim Shajahan nsn
Author
First Published Feb 27, 2024, 10:52 AM IST

'പ്രണയ വിലാസം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയാണ് 'കടകൻ'. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം നിലമ്പൂരിന്റെ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥയാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ‌തോട്ടം സ്ഥിതി ചെയ്യുന്ന ഇടം എന്നർഥത്തില്‍ പ്രശസ്തമായ സ്ഥലമാണ് നിലമ്പൂർ. തേക്കിന് പുറമെ മണൽ, സ്വർണ്ണം എന്നീ വ്യവസായങ്ങളിലും നിലമ്പൂർ മുൻപന്തിയിലായിരുന്നു. നിലമ്പൂരിലെ നിയമവിരുദ്ധമായ മണല്‍ക്കടത്ത് ആണ് ചിത്രത്തിന്‍റെ പ്രമേയം. 'കടകൻ' പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് മണൽമാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ്. 

മികച്ച ദൃശ്യാവിഷ്കാരവും കിടിലൻ സൗണ്ട് ട്രാക്കും മാസ് ആക്ഷൻ രംഗങ്ങളുമൊക്കെയുള്ള ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. മാർച്ച് 1ന് തിയറ്ററുകളിലെത്തുന്ന ഈ ഫാമിലി എന്റർടൈനർ ഖലീലാണ് നിർമ്മിക്കുന്നത്. ഹക്കിം ഷാജഹാന് പുറമെ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗീസ്, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

ചിത്രത്തിന്റെ ട്രെയ്‍ലറും 'ചൗട്ടും കുത്തും', 'അജപ്പമട' എന്നീ ഗാനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഫോൾക്ക്ഗ്രാഫറുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന്, ഫോൾക്ക്ഗ്രാഫറും സംഘവും ചേർന്ന് ആലപിച്ച ആദ്യ ഗാനം 'ചൗട്ടും കുത്തും' പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. രണ്ടാമത്തെ ഗാനം 'അജപ്പമട' ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചത്. ഷംസുദ് എടരിക്കോടിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്ന ഗാനം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ട്രെയ്‍ലര്‍ വൺ മില്യൺ വ്യൂവ്സും കടന്ന് യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്.

ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി.

ALSO READ : ഇതാണ് 'ബെഞ്ചമിന്‍ ജോഷ്വ'; 'ബസൂക്ക'യിലെ ഗൗതം വസുദേവ് മേനോനെ പരിചയപ്പെടുത്തി മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Follow Us:
Download App:
  • android
  • ios