വീണ്ടും ഹിന്ദി ചിത്രത്തില്‍ നായികയായി പ്രിയാ വാര്യര്‍!, വൈറലായി വിമാനത്താവളത്തില്‍ നിന്നുള്ള ഫോട്ടോകള്‍

Published : Jun 23, 2019, 12:38 PM ISTUpdated : Jun 23, 2019, 01:02 PM IST
വീണ്ടും ഹിന്ദി ചിത്രത്തില്‍ നായികയായി പ്രിയാ വാര്യര്‍!, വൈറലായി വിമാനത്താവളത്തില്‍ നിന്നുള്ള ഫോട്ടോകള്‍

Synopsis

ലൌവ് ഹാക്കേഴ്‍സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയാകുന്നത്.


കണ്ണിറുക്കല്‍ പാട്ടിലൂടെ രാജ്യത്തകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ട താരമാണ് മലയാളി നടി പ്രിയ വാര്യര്‍. ഹിന്ദി ചിത്രങ്ങളിലാണ് പ്രിയ വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.  വിമാനത്താവളത്തില്‍ നിന്നുള്ള പ്രിയ വാര്യരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. ഹൈദരബാദ് വിമാനത്താവളത്തില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍.

ഒരു അഡാര്‍ ലൌവിന് ശേഷം ഹിന്ദി സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. അടുത്തതും ഹിന്ദി സിനിമയാണ്.  ലൌവ് ഹാക്കേഴ്‍സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയാകുന്നത്. മായങ്ക് പ്രകാശ് ശ്രീവാസ്‍തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് ചിത്രം. ലക്നൌ, ദില്ലി,ഗുര്‍ഗൌണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷൻ. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയ വാര്യര്‍ പറയുന്നു. ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായി മാറുന്നതാണ് സിനിമയുടെ കഥ.

PREV
click me!

Recommended Stories

'വിഷമിക്കണ്ട ബേബി.. എല്ലാ തെളിവുമുണ്ട്'; ഷിയാസ് കരീമിന് പിന്തുണയുമായി ഭാര്യ ദർഫ
വിജയ്‍യും തൃഷയും വോട്ട് ചെയ്യാൻ ഒരുമിച്ചെത്തുമോ...കാത്തിരുന്ന് ആരാധകർ, പക്ഷേ ഇരുവരും വോട്ട് ചെയ്തത് രണ്ടിടത്ത്