വിവാഹ വാര്‍ത്ത: പ്രതികരണവുമായി രാഖി സാവന്ത്

Published : Jul 29, 2019, 04:55 PM ISTUpdated : Jul 29, 2019, 05:22 PM IST
വിവാഹ വാര്‍ത്ത: പ്രതികരണവുമായി രാഖി സാവന്ത്

Synopsis

വിവാഹവാര്‍ത്ത ശരിയല്ലെന്ന് രാഖി സാവന്ത് പറയുന്നു.

ഹിന്ദി സിനിമ നടിയും മോഡലുമായ രാഖി സാവന്ത്  വിവാഹിതയായെന്ന് ചില സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. വിദേശിയാണ് വരൻ എന്നും ആയിരുന്നു റിപ്പോര്‍ട്ട്. മുംബൈയില്‍ വെച്ചായിരുന്നു വിവാഹം എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഖി സാവന്ത്.

അടുത്ത കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിവാഹവാര്‍ത്ത ശരിയല്ലെന്ന് രാഖി സാവന്ത് പറഞ്ഞു. അത് ഒരു ബ്രൈഡല്‍ ഷൂട്ടായിരുന്നു. എന്തുകൊണ്ടാണ് ഞാൻ വിവാഹിതയായെന്ന് ആള്‍ക്കാര്‍ പറയുന്നത് എന്ന് എനിക്ക് അറിയില്ല. ഞാൻ വിവാഹിതയായിട്ടില്ല. എനിക്ക് പ്രണയബന്ധവുമില്ല. സിംഗിള്‍ ആണ്- രാഖി സാവന്ത് പറയുന്നു. അതേസമയം ബ്രൈഡല്‍ ഷൂട്ടിലെ ഫോട്ടോകളും രാഖി സാവന്ത് പുറത്തുവിട്ടിട്ടുണ്ട്.

PREV
click me!

Recommended Stories

'സെല്‍ഫി എങ്ങനെയെടുക്കുമെന്ന് ഫോണുകള്‍ അറിയുന്നതിനും മുന്‍പേ'; മമ്മൂട്ടിയുടെ 17 വര്‍ഷം മുന്‍പത്തെ സെല്‍ഫി പങ്കുവച്ച് ആഷിക് അബു
'എന്‍റെ മോള്‍ക്ക് 18 പവൻ പൊന്നുണ്ട്, അത് 20 ആക്കണം, പിഷാരടി ഞെട്ടി'; തഗ്ഗടിച്ച് മമ്മൂട്ടി, കാലുതൊട്ട് വണങ്ങി ഭാവന