'എല്ലാം നേരിടും, പോരാടും'; ശ്രീലങ്കയോട് 'ബൈ' പറഞ്ഞ് റോബിൻ കേരളത്തിലേക്ക്

Published : Mar 26, 2023, 09:58 AM IST
'എല്ലാം നേരിടും, പോരാടും'; ശ്രീലങ്കയോട് 'ബൈ' പറഞ്ഞ് റോബിൻ കേരളത്തിലേക്ക്

Synopsis

റോബിന്‍ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ഷാലു പേയാട് പൊലീസില്‍  പരാതി നൽകിയിട്ടുണ്ട്.

ലയാളം ബി​ഗ് ബോസ് സീസൺ നാലിലൂടെ ശ്രദ്ധേയനായ ആളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. പുതിയ ബി​ഗ് ബോസ് സീസൺ തുടങ്ങാൻ ഇനി കുറച്ച് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും റോബിനുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. സമീപകാലത്ത് വൻ വിമർശനങ്ങൾ നേരിടുന്ന റോബിൻ, അടുത്തിടെ ശ്രീലങ്കയിലേക്ക് പോയിരുന്നു. ഇപ്പോഴിതാ ഏതാനും ദിവസത്തെ ശ്രീലങ്കൻ സന്ദർശനത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റോബിൻ. 

റോബിൻ തന്നെയാണ് കൊച്ചിയിൽ തിരിച്ചെത്തിയ വിവരം അറിയിച്ചിരിക്കുന്നത്. ഒപ്പം ​ഗയ്ഡിനും റോബിൻ നന്ദി പറയുന്നു. 'ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും, എല്ലാം നേരിടും. പോരാടും. ശക്തമായി തിരിച്ചുവരും. ഒരിക്കലും കൈവിടില്ല', എന്നാണ് ഒരു വീഡിയോ പങ്കുവച്ച് റോബിൻ കുറിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് കമന്റ് ചെയ്യുന്നത്. സ്വന്തം ആരാധകരെ തന്നെ ഹേറ്റേഴ്സ് ആക്കിയ ആളാണ് റോബിൻ എന്നാണ് ചിലർ പറയുന്നത്. 

അതേസമയം, റോബിന്‍ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ഷാലു പേയാട് പൊലീസില്‍  പരാതി നൽകിയിട്ടുണ്ട്. യുട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ റോബിന്‍ രാധാകൃഷ്ണനെതിരെ നിരവധി ആരോപണങ്ങള്‍ ഷാലു പേയാട് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ റോബിന്‍റെ പ്രതിശ്രുത വധു കഴിഞ്ഞ ദിവസം ഷാലുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്കെതിരായ ഭീഷണികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണെന്നാണ് ഷാലുവിന്‍റെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മലയന്‍കീഴ് പൊലീസിലും തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലുമാണ് ഷാലു പേയാട് പരാതി നല്‍കിയിരിക്കുന്നത്. തനിക്കും തന്‍റെ കുടുംബത്തിനുമെതിരെ ഗുരുതരമായ വധഭീഷണികള്‍ നിലനില്‍ക്കുന്നതിനാലാണ് പരാതി നല്‍കുന്നതെന്ന് ഷാലു പേയാടിന്‍റെ പരാതിയില്‍ പറയുന്നു.

'അങ്ങനെ പറഞ്ഞാൽ ആ ദിവസം ഞാൻ ബി​ഗ് ബോസ് വിടും': മനസ്സ് തുറന്ന് മോഹൻലാൽ

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി