ആര്‍ആര്‍ആര്‍ ഓസ്കര്‍ നേടിയത് ഞാന്‍ കാരണമെന്ന് അജയ് ദേവഗണ്‍; കാരണമാണ് രസകരം

By Web TeamFirst Published Mar 25, 2023, 10:52 PM IST
Highlights

ദി കപിൽ ശർമ്മ ഷോയിലും അടുത്തിടെ ഭോലയുടെ പ്രമോഷന്‍റെ ഭാഗമായി അജയ് ദേവഗണ്‍ എത്തി. കപില്‍ ശര്‍മ്മയുമായുള്ള സംഭാഷണത്തിനിടയിൽ ആർആർആർ സിനിമയിലെ നാട്ടു നാട്ടു ഗാനത്തിന്‍റെ ഓസ്കര്‍ നേട്ടവുമായി ബന്ധപ്പെട്ട് അജയ് ദേവഗണ്‍ നടത്തിയ പരാമര്‍ശം ചിരി പടര്‍ത്തി. ഒപ്പം ഇതിന്‍റെ വീഡിയോയും വൈറലാകുകയാണ്. 

മുംബൈ: ഭോല എന്ന കൈതി സിനിമയുടെ റീമേക്കാണ് അടുത്തതായി അജയ് ദേവഗണ്‍ നായകനായി എത്തുന്ന ചിത്രം. താരം തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന്‍റെ പ്രമോഷന്റെ തിരക്കിലാണ് അജയ് ദേവ്ഗൺ ഇപ്പോള്‍. ദി കപിൽ ശർമ്മ ഷോയിലും അടുത്തിടെ ഭോലയുടെ പ്രമോഷന്‍റെ ഭാഗമായി അജയ് ദേവഗണ്‍ എത്തി. കപില്‍ ശര്‍മ്മയുമായുള്ള സംഭാഷണത്തിനിടയിൽ ആർആർആർ സിനിമയിലെ നാട്ടു നാട്ടു ഗാനത്തിന്‍റെ ഓസ്കര്‍ നേട്ടവുമായി ബന്ധപ്പെട്ട് അജയ് ദേവഗണ്‍ നടത്തിയ പരാമര്‍ശം ചിരി പടര്‍ത്തി. ഒപ്പം ഇതിന്‍റെ വീഡിയോയും വൈറലാകുകയാണ്. 

ആർആർആറിന്‍റെ ഓസ്കര്‍ നേട്ടത്തില്‍ കപിൽ അജയ് ദേവഗണിനെ അഭിനന്ദിച്ചു. നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കർ  ആര്‍ആര്‍ആര്‍ നേടി. ആർആർആറിൽ അജയ് അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു അതിനായിരുന്നു കപിലിന്‍റെ അഭിനന്ദനം. ഇതിനോട് പ്രതികരിച്ച അജയ്  ചിത്രത്തിന് ഓസ്കാർ ലഭിച്ചതെന്നാണ് പറഞ്ഞത്. ഒപ്പം തന്നെ അജയ് ഒരു കാര്യം കൂട്ടിച്ചേര്‍ത്തപ്പോള്‍  ദി കപിൽ ശർമ്മ ഷോയിയില്‍ കൂട്ടച്ചിരിയായി. 

'ആര്‍ആര്‍ആര്‍ സിനിമയ്ക്ക് ഓസ്കാര്‍ കിട്ടാന്‍ ഞാനാണ് കാരണം. ഞാനാണ് ആ ഗാനത്തില്‍ ഡാന്‍സ് കളിച്ചിരുന്നെങ്കില്‍ അത് എന്തായെനെ" - അജയ് ദേവഗണ്‍ പറഞ്ഞു.

To ye Raaz hai ko Oscar milne ka 😯 pic.twitter.com/P9GXv4sy7K

— Pooran Marwadi (@Pooran_marwadi)

'നാട്ടു നാട്ടു' എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവുമായിരുന്നു ഗാനം. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.

അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും 'ആര്‍ആര്‍ആറി'ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. ജപ്പാനിലും റിലീസ് ചെയ്‍ത രൗജമൗലി ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

ഓസ്കാര്‍ പ്രചരണത്തിന് ആര്‍ആര്‍ആര്‍ 80 കോടി ചിലവാക്കി; നിര്‍മ്മാതാവിന്‍റെ പ്രതികരണം ഇങ്ങനെ

'നാട്ടു നാട്ടു'വിന്‍റെ ഓസ്‍കര്‍ നേട്ടം ആഘോഷിച്ച് ടെസ്‍ല കാര്‍ ഉടമകള്‍; ന്യൂജേഴ്സിയില്‍ ലൈറ്റ് ഷോ: വീഡിയോ

click me!