Asianet News MalayalamAsianet News Malayalam

ഓസ്കാര്‍ പ്രചരണത്തിന് ആര്‍ആര്‍ആര്‍ 80 കോടി ചിലവാക്കി; നിര്‍മ്മാതാവിന്‍റെ പ്രതികരണം ഇങ്ങനെ

ഓസ്‌കാറിന് മുന്നോടിയായി ആർആർആറിന്‍റെ പ്രചാരണത്തിനായി 80 കോടി രൂപ ചെലവഴിച്ചുവെന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഡിവിവി ദനയ്യ തെലുങ്ക് 360 നോടാണ് മനസ് തുറന്നത്.

Did RRR team spend Rs 80 crore on Oscars campaign Producer DVV Danayya reaction vvk
Author
First Published Mar 22, 2023, 10:14 PM IST

ഹൈദരാബാദ്: എസ്എസ് രാജമൗലി ചിത്രമായ ആര്‍ആര്‍ആറിലെ  നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ നേടിയപ്പോൾ രാജ്യത്തിന് തന്നെ അത് അഭിമാന നിമിഷമായി. ഇന്ത്യയില്‍ നിര്‍മ്മിച്ച ഒരു ചിത്രം ആദ്യമായാണ് ഓസ്കാര്‍ വേദിയില്‍ പുരസ്കാരം നേടുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ ഈ പുരസ്കാര വിജയം കാണാന്‍  സംവിധായകൻ എസ്എസ് രാജമൗലിയും സംഘവും വലിയ തുക ചിലവാക്കിയെന്ന വാര്‍ത്ത വന്നിരുന്നു. അതിന് പിന്നാലെ ഓസ്കാറില്‍ ചിത്രത്തിന്റെ പ്രചാരണത്തിനായി ഒരു വലിയ തുക ചെലവഴിച്ചുവെന്ന റിപ്പോർട്ടുകളും വന്നിരുന്നു. 

80 കോടി രൂപയ്ക്ക് അടുത്ത് ആര്‍ആര്‍ആര്‍ ടീം ഓസ്കാര്‍ പ്രചാരണത്തിനായി ചെലവഴിച്ചുവെന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ആർആർആറിന്റെ നിർമ്മാതാവ് ഡിവിവി ധനയ്യ. നേരത്തെ തന്നെ ഓസ്കാര്‍ നേടിയ ചിത്രത്തെക്കുറിച്ചോ, അതുമായി ബന്ധപ്പെട്ട പരിപാടികളിലോ നിര്‍മ്മാതാവ് ഡിവിവി ധനയ്യ പങ്കെടുക്കാത്തത് എറെ ചര്‍ച്ചയായ സമയത്താണ് ഈ വിഷയത്തില്‍ അദ്ദേഹത്തിന്‍റെ പ്രതികരണം. 

ഓസ്‌കാറിന് മുന്നോടിയായി ആർആർആറിന്‍റെ പ്രചാരണത്തിനായി 80 കോടി രൂപ ചെലവഴിച്ചുവെന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഡിവിവി ദനയ്യ തെലുങ്ക് 360 നോടാണ് മനസ് തുറന്നത്. “ഓസ്കാർ പ്രചാരണത്തിനായി ചെലവഴിച്ച പണത്തെക്കുറിച്ചും ഞാൻ കേട്ടു. പ്രചാരണത്തിനായി ഞാൻ പണമൊന്നും ചെലവഴിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്നാൽ ഒരു അവാർഡിന് വേണ്ടി ആരും 80 കോടി രൂപ ചിലവഴിക്കാറില്ല. അതിൽ ലാഭമൊന്നും ഉണ്ടാകില്ല" -എന്നാണ് ധനയ്യ പറഞ്ഞത്. 

അതേ സമയം ആര്‍ആര്‍ആര്‍ നിര്‍മ്മാതാവ് ആയിട്ടും ഓസ്കാർ പോലുള്ള ആര്‍ആര്‍ആര്‍ ആദരിക്കപ്പെട്ട വേദിയിലൊന്നും ധനയ്യ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. രാജമൗലിയുമായി നിർമാതാവിന് ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നതടക്കം  വാർത്തകൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 300 കോടിയോളം മുടക്കി നിര്‍മ്മിച്ച ചിത്രം 1200 കോടി രൂപയില്‍ അധികം കളക്ഷൻ നേടിയിരുന്നു. വിദേശ മാര്‍ക്കറ്റിലും രൗജമൗലി ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

1992 മുതല്‍ തെലുങ്ക് സിനിമ രംഗത്ത് നിര്‍മ്മാതാവായി രംഗത്തുള്ള ധനയ്യ ഇതുവരെ 22 ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ തെലുങ്കിലെ ഒരുവിധം എല്ലാ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ചിത്രമാണ് ആര്‍ആര്‍ആര്‍. എന്തുകൊണ്ടാണ് ആര്‍ആര്‍ആര്‍ സിനിമയ്ക്ക് ഓസ്കാര്‍ വരെ ലഭിച്ചിട്ടും നിര്‍മ്മാതാവ് ഒന്നും പ്രതികരിക്കാത്തത് എന്ന ചോദ്യത്തിനാണ് ഡിവിവി ധനയ്യ മറുപടി നല്‍കുന്നത്. ഓസ്കാര്‍ അവാര്‍ഡ് നേട്ടത്തിന് ശേഷം ചിത്രത്തിന്‍റെ അണിയറക്കാരെ വിളിച്ചിരുന്നോ എന്നതിന്  ധനയ്യ നല്‍കിയ മറുപടി രാജമൗലിയുമായി നിർമാതാവിന് ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന സൂചനയാണ് നല്‍കുന്നത്. 

"ദുമ്മു ദുമ്മു തുടിപ്പെല്ലാം വെളിയ വിട്ട് ഉള്ള വിട്ട്.." നാട്ടു നാട്ടുവിനൊപ്പം ചുവടുവച്ച് 150 ടെസ്‍ല കാറുകള്‍!

ഓസ്കര്‍ താരങ്ങള്‍ വീണ്ടും വേദിയില്‍ ഒന്നിക്കുന്നത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് വേണ്ടി
 

Follow Us:
Download App:
  • android
  • ios