'എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടെത്തൂ'; ക്യൂട്ട് ഫോട്ടോകളുമായി ശ്രീശ്വേത മഹാലക്ഷ്മി

By Web TeamFirst Published Jan 21, 2023, 2:31 PM IST
Highlights

'മൗനരാഗ'ത്തില്‍ സോണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീശ്വേതയാണ്. 

ഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന 'മൗനരാഗം' എന്ന സീരിയലിലെ കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ എന്ന പോലെ പരിചിതമാണ്. കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് മൗനരാഗത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. പരമ്പരയിൽ കല്യാണി ആയി വേഷം ഇടുന്നത് അന്യഭാഷാ നടിയായ ഐശ്വര്യ റംസായിയാണ്.

ഐശ്വര്യയുടെ നായകൻ കിരണായി അന്യഭാഷ നടൻ കൂടിയായ നലീഫാണ് എത്തുന്നത്. കിരണിന്റെയും 'കല്യാണി'യുടെയും സ്‌ക്രീൻ കെമിസ്ട്രിക്ക് വലിയ കൈയ്യടി ആണ് കിട്ടുന്നത്. കല്യാണിക്കും കിരണിനും മാത്രമല്ല സോണിയ്ക്കും വിക്രമിനും വരെ ആരാധകരുണ്ട്. നടൻ കല്യാൺ ഖന്നയാണ് വിക്രമായി അഭിനയിക്കുന്നത്. ശ്രീശ്വേത മഹാലക്ഷ്മി സോണിയായി അഭിനയിക്കുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് എല്ലാ താരങ്ങളെങ്കിലും അതിൽ മുൻപന്തിയിൽ നിൽക്കുന്നത് ശ്രീശ്വേത തന്നെയാണ്. താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സീരിയൽ വിശേഷങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നടി പങ്കുവെച്ചിരുന്നതെങ്കിലും ഇപ്പോൾ സ്വന്തം വിശേഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. 

ക്യൂട്ട് ലുക്കിലാണ് പ്രേക്ഷകരുടെ സോണി പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്ത പോസുകളിൽ നിറഞ്ഞ പുഞ്ചിരിയും ആയാണ് ശ്രീശ്വേത എത്തുന്നത്. 'നിങ്ങൾ തെരഞ്ഞെടുക്കുന്ന എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുക. ഓരോ ജോലിയും, ബന്ധവും, വീടും... അതിനെ സ്നേഹിക്കുക അല്ലെങ്കിൽ അത് മാറ്റുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്' എന്നാണ് ചിത്രങ്ങൾക്കൊപ്പം നടി കുറിക്കുന്നത്. ലൈഫ് എന്ന ഹാഷ്ടാഗാണ് താരം നൽകിയിരിക്കുന്നതും.

'ഇതെന്ത് മാജിക്കാണ്, നിങ്ങള്‍ സഹോദരിമാരെ പോലുണ്ട്'; നസ്രിയയോട് ദുൽഖർ സൽമാൻ

നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. സുന്ദരിയായിട്ടുണ്ടെന്നും അടിപൊളിയായിട്ടുണ്ടെന്നും എല്ലാമാണ് ആരാധകരുടെ കമന്റുകൾ. വളരെ സീരിയസ് രംഗങ്ങളിലൂടെയാണ് മൗനരാ​ഗം സീരിയൽ ഇപ്പോൾ കടന്ന് പോകുന്നത്. അതിന്റെ ലൊക്കേഷൻ വിശേഷങ്ങൾ താരം നേരത്തെ പങ്കുവെച്ചിരുന്നു.

click me!