ഈ കൊച്ചു സുന്ദരിയെ മനസ്സിലായോ ? വൈറലായി ചിത്രങ്ങൾ

By Web TeamFirst Published Nov 17, 2022, 10:30 PM IST
Highlights

മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി, വിശുദ്ധൻ തുടങ്ങിയ ചിത്രങ്ങളിലെ ഷാലിന്റെ കഥാപാത്രവും മികച്ച പ്രതികരണം നേടിയിരുന്നു.

ങ്ങളുടെ ഇഷ്ടതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കണ്ടുപിടിക്കലും, താരതമ്യം ചെയ്യലും അതൊരു ഗെയിം കണക്കെ ഏറ്റെടുക്കുന്നതുമെല്ലാം ആരാധകരുടെ സ്ഥിരം വിനോദമാണ്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഷാലിൻ സോയയുടേതാണ് ചിത്രങ്ങള്‍. ബാലതാരമായി അഭിനയരംഗത്തെത്തിയ താരമാണ് ഷാലിൻ സോയ. സിനിമയിലും സീരിയലിലുമെല്ലാം സജീവമായ ഷാലിൻ സംവിധാനം ചെയ്ത ഷോർട്ട്ഫിലിമുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഓട്ടോഗ്രാഫ് എന്ന സീരിയലിൽ ദീപാറാണി എന്ന വില്ലത്തി റോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിൽ ഷാലിനെ പ്രിയപ്പെട്ടവളാക്കി. സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ള താരം ഗ്ലാമറസ് ചിത്രങ്ങളും പകർത്താറുണ്ട്.

തന്റെ കുട്ടിക്കാലത്തെ ചിത്രങ്ങളുമായാണ് ഷാലിൻ ഇപ്പോൾ ആരാധകർക്ക് മുന്നിലെത്തുന്നത്. 'എന്റെ കുട്ടിക്കാലത്തെ ചിത്രങ്ങളെല്ലാം ഞാൻ നൃത്തം ചെയ്യുന്നതോ അല്ലെങ്കിൽ എന്തെങ്കിലും പരിപാടിക്കായി ഒരുങ്ങുന്നതോ ആയിരിക്കും. ഇതൊക്കെ തന്നെയാണ് എന്റെ കുട്ടിക്കാലത്തിന്റെ ഓർമകളും. എന്റെ ഗുരുനാഥന് നമസ്കാരം' എന്നാണ് ചിത്രങ്ങൾക്കൊപ്പം ഷാലിൻ കുറിക്കുന്നത്. 

സ്റ്റേജിൽ നൃത്തം ചെയ്യുന്നതും സമ്മാനങ്ങൾ വാങ്ങുന്നതും ഫാൻസി ‍ഡ്രെസിനായി ഒരുങ്ങിയിരിക്കുന്നതുമായ ഫോട്ടോകളാണ് താരം പങ്കുവച്ചിരിക്കുന്നത്. പൊന്നാനി ഉപജില്ലാ കലോത്സവത്തിന് എൽ പി വിഭാഗം കലാതിലകമായതിന്റെ പത്ര വാർത്തയും ഒപ്പം ചേർത്തിട്ടുണ്ട് ഷാലിൻ. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് പ്രതികരണവുമായി എത്തിയിട്ടുള്ളത്. ഇവരിൽ ഒട്ടുമിക്ക ആളുകൾക്കും ഷാലിൻ മറുപടിയും നൽകുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaalin Zoya (@shaalinzoya)

അടുത്തിടെ ശരീരഭാരം കുറച്ച് പുതിയ മേക്ക് ഓവർ തന്നെ താരം നടത്തിയിരുന്നു. 13 കിലോയോളം ശരീരഭാരമാണ് ലോക്ക്ഡൗൺ കാലത്ത് ഷാലിൻ കുറച്ചത്. സോഷ്യൽ മീഡിയയിൽ ഒരിടക്ക് വാർത്തയായതും ചർച്ചയായതും ഷാലിന്റെ ഈ ഗംഭീര മേക്കോവർ തന്നെ ആയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaalin Zoya (@shaalinzoya)

മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി, വിശുദ്ധൻ തുടങ്ങിയ ചിത്രങ്ങളിലെ ഷാലിന്റെ കഥാപാത്രവും മികച്ച പ്രതികരണം നേടിയിരുന്നു. ദമാക്ക എന്ന സിനിമയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്തത്.

click me!