'വിജയങ്ങള്‍ ആവള്‍ക്ക് എന്നെ അന്യനാക്കി': ശ്വേത തിവാരിക്കെതിരെ വെളിപ്പെടുത്തലുമായി ആദ്യ ഭര്‍ത്താവ്

Published : Jun 29, 2025, 06:22 PM IST
Rupali Ganguly VS Shweta Tiwari

Synopsis

ശ്വേത തിവാരിയുടെ മുൻ ഭർത്താവ് രാജാ ചൗധരി അവരുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി. 

മുംബൈ: ടെലിവിഷൻ രംഗത്തെ പ്രശസ്ത നടി ശ്വേത തിവാരിയുടെ വ്യക്തിജീവിതം എന്നും വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുണ്ട്. എന്നാൽ അവരുടെ മുൻ ഭർത്താവ് രാജാ ചൗധരി അടുത്തിടെ നടത്തിയ ചില വെളിപ്പെടുത്തലുകൾ ബോളിവുഡ് മാധ്യമങ്ങള്‍ക്കിടയില്‍ വൻ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ശ്വേതയുടെ വിജയവും പ്രശസ്തിയും അവരുടെ ദാമ്പത്യ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നും, തന്നെ ഒരു വ്യക്തിയായി കാണാതെ ഒരു "പിന്നണി ഡാന്‍സറെപ്പോലെ" പോലെ പരിഗണിച്ചുവെന്നും രാജാ ആരോപിക്കുന്നു.

1998-ൽ വിവാഹിതരായ ശ്വേതയും രാജയും, വെറും രണ്ട് മാസത്തെ പരിചയത്തിന് ശേഷമാണ് ഒന്നിച്ചത്. ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിൽ രാജാ പറഞ്ഞത് ഇതാണ് "ഞങ്ങൾ രണ്ട്-മൂന്ന് മാസം മാത്രമാണ് ഡേറ്റ് ചെയ്തത്. ശ്വേത 19 വയസ്സാണെന്ന് പറഞ്ഞെങ്കിലും, എനിക്ക് അവൾ 20-21 വയസ്സുള്ളതാണെന്ന് തോന്നി. ഞാൻ അന്ന് 24-25 വയസ്സുള്ളവനായിരുന്നു. ഞങ്ങൾ വേഗത്തിൽ വിവാഹിതരായി, പിന്നീട് ഞങ്ങളുടെ മകൾ പലക് ജനിച്ചു."

ശ്വേതയുടെ കരിയർ, പ്രത്യേകിച്ച് എക്ത കപൂറിന്‍റെ ജനപ്രിയ ടെലിവിഷൻ പരമ്പരയിലെ വേഷത്തിലൂടെ വീടുകളില്‍ അവള്‍ സുപരിചിതയായി. ഈ വിജയം ദമ്പതികളുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കി. "അവളുടെ പരമ്പര വൻ ഹിറ്റായപ്പോൾ ജീവിതം മാറി. അവൾ മണിക്കൂറിന് പണം വാങ്ങാൻ തുടങ്ങി. ഞങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് മുക്തരായി. പക്ഷേ, പിന്നീട് എനിക്ക് തോന്നി, അവൾ എല്ലാം സ്വന്തമായി ചെയ്യുകയാണ്.ഞാന്‍ വെറും പിന്നണി നര്‍ത്തകര്‍ മാത്രമാണെന്ന്. അവൾ വിജയിച്ചപ്പോൾ അവളിൽ അഹങ്കാരം വന്നു, എന്നെ സ്വന്തം കുടുംബത്തിലെ വ്യക്തിയായി കാണുന്നത് നിർത്തി," രാജാ തുറന്നുപറഞ്ഞു.

2007-ൽ ശ്വേത, രാജയെ ഗാർഹിക പീഡനവും അവിശ്വസ്തതയും ആരോപിച്ച് വിവാഹമോചനത്തിന് അപേക്ഷിച്ചു. ഇരുവരുടെയും മകൾ പലക്, ഇപ്പോൾ ഒരു നടിയാണ്. രാജാ, തന്റെ മകളുമായുള്ള ബന്ധം വേർപിരിയലിന് ശേഷം വഷളായെന്നും ശ്വേത തനിക്ക് പലകിനെ കാണാൻ അനുവദിച്ചില്ലെന്നും ആരോപിക്കുന്നു.

"അവൾ എന്റെ മകളെ എന്നിൽ നിന്ന് അകറ്റി. എട്ട്-പത്ത് വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ഞാന്‍ ആ കേസ് തോറ്റത്" രാജാ വേദനയോടെ പറഞ്ഞു. കൂടാതെ, ശ്വേതയുടെ രണ്ടാം ഭർത്താവ് അഭിനവ് കോഹ്‌ലിയെ "സഹോദരനായി" പരിചയപ്പെടുത്തിയിരുന്നതായും, പിന്നീട് അവർ തമ്മിൽ പ്രണയത്തിലായെന്നും രാജാ അവകാശപ്പെടുന്നു.

2013-ൽ ശ്വേതയും അഭിനവും വിവാഹിതരായെങ്കിലും, 2019-ൽ ഗാർഹിക പീഡന ആരോപണങ്ങളെ തുടർന്ന് ആ ബന്ധവും അവസാനിച്ചു. ഇപ്പോൾ ശ്വേത, തന്റെ രണ്ട് മക്കളായ പലകിനെയും അഭിനവിന്റെ മകൻ റേയാൻഷിനെയും ഒറ്റയ്ക്കാണ് വളർത്തുന്നത്.

രാജാ, തന്റെ മദ്യപാന ശീലത്തെക്കുറിച്ചും തുറന്നുസംസാരിച്ചു. "മദ്യപാനം എന്റെ പ്രശ്നമായിരുന്നു. ഞാൻ രണ്ട് വർഷമായി മദ്യപാനം ഉപേക്ഷിച്ചു. ഫിറ്റ്നസിനായി എന്റെ ജീവിതം മാറ്റിമറിച്ചത്," അദ്ദേഹം പറഞ്ഞു. എന്നാൽ, ഗാർഹിക പീഡന ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും, മാധ്യമങ്ങൾ തന്നെ വില്ലനായി ചിത്രീകരിച്ചുവെന്നും വാദിക്കുന്നു.

ഈ വെളിപ്പെടുത്തലുകൾ ശ്വേത തിവാരിയുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉണർത്തിയിരിക്കുകയാണ്. എന്നാൽ, ശ്വേത ഇതുവരെ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല

 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത