
നടനും ടിവികെ അധ്യക്ഷനുമായ വിജയിയുമായി വിവാഹ ബന്ധം വേർപെടുത്താൻ ഭാര്യ സംഗീത സ്വർണലിംഗം വക്കീൽ നോട്ടീസ് അയച്ചാണ് ഇപ്പോൾ തമിഴകത്തെ പ്രധാന ചർച്ചാ വിഷയം. വിജയ്ക്ക് ഒരു നടിയുമായി വഴിവിട്ട ബന്ധമുണ്ടെന്നാണ് സംഗീത ഉയർത്തിയ ആരോപണങ്ങളിൽ ഒന്ന്. പിന്നാലെ ഇത് ഏത് നടിയാണെന്ന് കണ്ടെത്താനുള്ള തത്രപ്പാടിലായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ. തൃഷയാണ് അതെന്നാണ് പലരും ഒന്നടങ്കം പറയുന്നത്. ഇക്കാര്യത്തിൽ പ്രതികരിക്കാൻ തൃഷ ഇതുവരെ തയ്യാറായിട്ടുമില്ല. തതവസരത്തിൽ തൃഷയെ കുറിച്ച് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് പിന്നണി ഗായിക സുചിത്ര രാമദുരൈ.
സംഗീത ഡിവോഴ്സുമായി മുന്നോട്ട് പോകാൻ കാരണം തൃഷയുമായി വിജയ് തുടരെ തുടരെ ബന്ധം വച്ച് പുലർത്തിയതാണെന്ന് സുചിത്ര ആരോപിക്കുന്നു. തൃഷ ബൈസെക്ഷ്വൽ ആണെന്നും ആണുങ്ങളോടും പെണ്ണുങ്ങളോടും തൃഷയ്ക്ക് താല്പര്യമുണ്ടെന്നും എന്നാൽ സ്ത്രീകളോട് കൂടുതൽ തല്പര്യമുണ്ടെന്നും സുചിത്ര പറയുന്നു. ഐബിഎൻ എന്ന തമിഴ് ചാനലിനോട് സംസാരിക്കവെയാണ് സുചിത്രയുടെ ഗുരുതര ആരോപണം.
'തൃഷ ഒരു ബൈസെക്ഷ്വൽ ആണ്. ആണിനോടും പെണ്ണിനോടും അവൾക്ക് താല്പര്യമുണ്ട്. അതിൽ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ താല്പര്യം. തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളത്. പാവ പോലെയാണ്. ഇരിക്കാൻ പറഞ്ഞാൽ വിജയ് ഇരിക്കും നിക്കാൻ പറഞ്ഞാൽ നിൽക്കും', എന്നാണ് സുചിത്രയുടെ ആരോപണം. ഇത്തരത്തിൽ കഴിഞ്ഞ ഏതാനും ദിവസമായി വിജയ്ക്കും തൃഷയ്ക്കും എതിരെ തുടരെ ഗുരുതരമായ ആരോപണങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും സുചിത്ര പറയുന്നുണ്ട്.
ഫെബ്രുവരി 27നാണ് വിജയിയുമായുള്ള ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംഗീത അയച്ച വക്കീല്‍ നോട്ടീസ് പുറത്തുവരുന്നത്. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഹർജി. വിഷയത്തിൽ ഏപ്രിൽ 20ന് വിജയ് കോടതിയിൽ ഹാജറാകാൻ നിർദ്ദേശമുണ്ട്. അതേസമയം, ഈ വക്കീല്‍ നോട്ടീസ് വ്യാജമാണെന്ന പ്രചരണവും നടക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ വിജയിയോ സംഗീതയോ ഒന്നും തന്നെ ഇതുവരെ തയ്യാറായിട്ടില്ല.