'റീലിന് വേണ്ടി മാത്രം പണിക്ക് പോകും, കേസുകൾ, കൂട്ടുകാരനുമായി ബന്ധം'; വിഷ്ണു- അമേയ വേർപിരിഞ്ഞു

Published : Apr 06, 2026, 05:15 PM IST
Ameya

Synopsis

സോഷ്യൽ മീഡിയ താരങ്ങളായ വിഷ്ണു-അമേയ ദമ്പതികൾ വേർപിരിഞ്ഞു. അമേയക്ക് തൻ്റെ സുഹൃത്തുമായി ബന്ധമുണ്ടെന്ന് വിഷ്ണു ആരോപിച്ചപ്പോൾ, അമേയ ഇത് നിഷേധിക്കുകയും വിഷ്ണുവിനെതിരെ സാമ്പത്തികവും നിയമപരവുമായ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾ സുപരിചതരായ വിഷ്ണു- അമേയ ദമ്പതികൾ വേർപിരിഞ്ഞു. തങ്ങളുടെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. തന്റെ സുഹൃത്തുമായി അമേയയ്ക്ക് ബന്ധമുണ്ടെന്നാണ് വിഷ്ണു പങ്കുവച്ച പോസ്റ്റിൽ പറയുന്നത്. എന്നാൽ അമേയ ഇതെല്ലാം നിരസിക്കുന്നുണ്ട്. നീണ്ട എട്ട് വർഷത്തെ പ്രണയത്തിന് ഒടുവിൽ ഒളിച്ചോടായിരുന്നു ഇവരും വിവാഹം ചെയ്തത്.

"അവള്‍ക്ക് വേറൊരു ബന്ധം ഉണ്ടായിരുന്നു. അത് വേറാരുമല്ല എന്‍റെ കൂട്ടുകാരനാണ്. ഞാന്‍ കൂടെ കൊണ്ടു നടന്നവന്‍ തന്നെയാണ് എന്നെ ചതിച്ചതും. ഇതെല്ലാം അറിയാന്‍ ഞാന്‍ വൈകി പോയി. ഒരുദിവസം ഒരു ചാറ്റ് കണ്ടു. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോന്നതാണ്. അവളുടെ ഫോണില്‍ നിന്നും എല്ലാ കാര്യങ്ങളും എനിക്ക് കിട്ടി. മോശമായ രീതിയിലുള്ള വീഡിയോയും കാര്യങ്ങളും അവന് അയച്ചു കൊടുത്തു. എല്ലാ തെളിവും ഞാൻ പുറത്തുവിടും", എന്നാണ് വേർപിരിഞ്ഞ വിവരം പങ്കിട്ട് വിഷ്ണു പറഞ്ഞത്.

"അവനെ വിശ്വസിക്കരുത്. റീച്ചിന് വേണ്ടിയാണ് ഓരോന്നും ചെയ്യുന്നത്. ഞാന്‍ ആര്‍ക്കും ഫോട്ടോസും കാര്യങ്ങളും അയച്ചു കൊടുത്തിട്ടില്ല. ഞാന്‍ എപ്പോഴോ കൂട്ടുകാരന് തമാശയ്ക്ക് മെസേജ് അയച്ചിട്ടുണ്ടായിരുന്നു. അതു മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളു. അതാണ് അവന്‍ പറയുന്നത്. അവന്‍ ഇതുവരെ എന്നെ നോക്കിയിട്ട് കൂടിയില്ല. വാടക ഗര്‍ഭം വരെ ചെയ്യണമെന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി. റീല്‍സിന് വേണ്ടി മാത്രമാണ് വിഷ്ണു പണിക്ക് പോയത്. പിന്നെ പോയിട്ടില്ല. ഇവന്‍ ആരോപിക്കുന്ന വ്യക്തി അവന്‍റെ കൂട്ടുകാരനല്ല. വിഷ്ണുവിന് കുറച്ച് കേസുകളുണ്ട്. വണ്ടി കേസുണ്ട്. കഞ്ചാവ് കേസുണ്ട്. അതില്‍ ഒന്നോ രണ്ടോ കേസ് വാറണ്ടാണ്. അവന്‍റെ വക്കീല്‍ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അവന്‍ എന്നെ നോക്കിയിട്ടില്ല. ഞങ്ങൾ നിയമപരമായി വിവാഹിതരല്ല", എന്നായിരുന്നു അമേയ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

8-ാം ക്ലാസിലെ ക്രഷ്, പക്ഷേ വിധി രണ്ടുവഴിക്കാക്കി, ഒടുവിൽ അവർ ഒന്നായി; 'ശരിയായ വ്യക്തി വൈകിയേ വരൂ'ന്ന് അഞ്ജു അരവിന്ദ്
'നാണമില്ലേ കരണേ'; അന്ന് യാമിയെ അവ​ഗണിച്ചു, ഇന്ന് ഭർത്താവ് 1500 കോടി സിനിമ ഒരുക്കിയപ്പോൾ കെട്ടിപ്പിടിത്തം! വിമർശനം