
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് അശ്വതി ശ്രീകാന്തിനെ കണ്ടുമുട്ടിയ ചിത്രം പങ്കുവെച്ച് ഡോക്ടർ സൗമ്യ സരിൻ. ''ചിലയാളുകൾ അങ്ങനെയാണ് കണക്ട് ആകുന്നത്. കുറേ നാളുകളായി പരസ്പരം അറിയാവുന്നതു പോലെ ഞങ്ങൾക്കു തോന്നിയിട്ടുണ്ട്'', ഫോട്ടൊക്കൊപ്പം സൗമ്യ സരിൻ കുറിച്ചു.
ജനുവരി 23 ന് കോഴിക്കോടു വെച്ചു നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവൽ കലാ-സാംസ്കാരിക രംഗത്തു നിന്നും രാഷ്ട്രീയ രംഗത്തു നിന്നും നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. കെഎൽഎഫിന്റെ എട്ടാമത്തെ പതിപ്പാണ് ഇത്തവണ നടന്നത്.
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ചും കഴിഞ്ഞ നവംബറിൽ അശ്വതി ശ്രീകാന്തും സൗമ്യ സരിനും തമ്മിൽ കണ്ടുമുട്ടുകയും ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഡോ.സൗമ്യ സരിന്‍ തയ്യാറാക്കിയ 'ഡോക്ടറേ ഞങ്ങടെ കുട്ടി ഓക്കെ ആണോ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലും അശ്വതി ശ്രീകാന്ത് പങ്കെടുത്തിരുന്നു. അന്ന് സൗമ്യയുടെ പുസ്തകം വായനക്കാർക്കായി പരിചയപ്പെടുത്തിയതും അശ്വതിയാണ്. ഡിസി ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
ഹെൽത്ത് ആക്ടിവിസ്റ്റ്, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, ഡോക്ടർ എന്നീ നിലകളിൽ പ്രശസ്തയാണ് സൗമ്യ സരിൻ. നൃത്തത്തിലും സംഗീതത്തിലും സൗമ്യ മികവ് തെളിയിച്ചിട്ടുണ്ട്. നടിയും അവതാരകയും എഴുത്തുകാരിയും ആയ അശ്വതി ശ്രീകാന്ത് ഒരു അറിയപ്പെടുന്ന യൂട്യൂബർ കൂടിയാണ്. ചക്കപ്പഴത്തിലെ ആശാ ഉത്തമൻ എന്ന കഥാപാത്രവും അശ്വതിക്ക് ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു.
ഔസേപ്പച്ചന്റെ ഈണം, പാടിയത് വിനീത് ശ്രീനിവാസൻ; 'മച്ചാന്റെ മാലാഖ'യിലെ മനോഹര മെലഡി എത്തി
റേഡിയോ ജോക്കിയായി തുടങ്ങി പിന്നീട് അവതാരക, നടി, ലൈഫ് കോച്ച് തുടങ്ങി പല മേഖലകളിൽ തിളങ്ങാൻ അശ്വതി ശ്രീകാന്തിന് കഴിഞ്ഞിരുന്നു. ജീവിതത്തെക്കുറിച്ച് തുറന്ന കാഴ്ചപ്പാടുള്ള വ്യക്തിയെന്നാണ് അശ്വതി ശ്രീകാന്തിനെക്കുറിച്ച് പ്രേക്ഷകർ പറയാറ്. എല്ലാ കാര്യങ്ങളെയും കൃത്യമായ വീക്ഷണത്തോടെ നോക്കികണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം എളുപ്പത്തിൽ പറഞ്ഞു കൊടുക്കാൻ അശ്വതിക്ക് പ്രത്യേകമായ കഴിവുണ്ട് എന്നത് ആരാധകർ അംഗീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..