ചിത്രം ഫെബ്രുവരി 27ന് തിയറ്ററിലെത്തും. 

സൗബിൻ ഷാഹിർ നായകനായെത്തുന്ന പുതിയ ചിത്രം "മച്ചാന്റെ മാലാഖ"യിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. ഔസേപ്പച്ചൻ ഈണം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച കരിവള ചിമ്മിയ പോലെയൊരാൾ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം സൗബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിൽ നമിത പ്രമോദ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് "മച്ചാന്റെ മാലാഖ". ഫെബ്രുവരി 27ന് റിലീസിന് എത്തുന്ന ചിത്രം ബോബൻ സാമുവൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 

ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈയ്നറായ ചിത്രത്തിൽ ആദ്യമായി ഒന്നിക്കുന്ന സൗബിൻ, നമിത പുത്തൻ കോമ്പോ ആണ് പ്രേക്ഷരിലേക്ക് എത്താൻ പോകുന്നത്. ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ , വിനീത് തട്ടിൽ, ആര്യ (ബഡായി) ആൽഫി പഞ്ഞിക്കാരൻ ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

Karivala Chinniya Poleyoraal | Machante Maalakha | Soubin Shahir, Namitha Pramod | Ouseppachan

സംവിധായകൻ ജക്സൻ ആൻ്റണിയുടെ കഥക്ക് അജീഷ്. പി. തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം - ഔസേപ്പച്ചൻ. ഛായാഗ്രഹണം- വിവേക് മേനോൻ. എഡിറ്റർ രതീഷ് രാജ്. കലാസംവിധാനം -സഹസ് ബാല, മേക്കപ്പ് - ജിതേഷ് പൊയ്യ. ഡിസൈൻ അരുൺ മനോഹർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്. പ്രൊഡക്ഷൻ മാനേജർസ് അഭിജിത്ത്. വിവേക് പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം- അരുൺ മനോഹർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ. പി ആർ ഓ പി.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് ഗിരിശങ്കർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..