'അമ്മ അല്ലാതെ പിന്നെ ആര്'; ഹൃദയം തൊട്ടൊരു ഇയർ ചലഞ്ച്, ഇത് സഞ്ജു എന്ന ഇൻഫ്ലുവൻവറുടെ കഥ

Published : Apr 07, 2026, 11:09 AM IST
Year challenge

Synopsis

ഇരുകൈകളുമില്ലാതെ ജനിച്ച കന്യാകുമാരി സ്വദേശി സഞ്ജുവും അമ്മയും ഒന്നിച്ചുള്ള ചിത്രം വൈറല്‍. 26 വർഷത്തെ ഇടവേളയിലുള്ള ഈ ഫോട്ടോ അമ്മയുടെ പിന്തുണയുടെ പ്രതീകമായി മാറി.

സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ഞൊടിയിട കൊണ്ടാണ് പല കാര്യങ്ങളും വൈറലായി മാറുന്നത്. കാല, ഭാഷാ വ്യത്യാസമില്ലാതെ അവ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് മുന്നിലെത്തും. രസിപ്പിക്കുന്ന, മനസിന് കുളിർമയേകുന്ന, ചിന്തിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന തുടങ്ങി പല കാര്യങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഒരു ഇയർ ചലഞ്ച് ഫോട്ടോയാണിത്. പല ഇയർ ചലഞ്ചുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് കണ്ണും മനസ്സും നിറച്ചെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം പറയുന്നത്.

ഈ ഫോട്ടോയിലുള്ളത് കന്യാകുമാരിക്കാരനായ സഞ്ജു എന്ന ഇൻഫ്ലുവൻസറും അദ്ദേഹത്തിന്റെ അമ്മയുമാണ്. ജന്മനാ ഇരുകൈകളും ഇല്ലാത്ത സഞ്ജു അമ്മയുടെ മടിയിൽ കിടക്കുന്നതാണ് ഫോട്ടോ. 2000ത്തിലേയും 2026ലേയും ഫോട്ടോയാണിത്. അതായത് 26 വർഷത്തെ ​ഗ്യാപ്പാണ് ഫോട്ടോകൾ തമ്മിലുള്ളത്. കെജിഎഫിലെ അമ്മ സോങ്ങിനൊപ്പം സഞ്ജു തന്നെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. സഞ്ജുവിന്റെ ബലഹീനതയിൽ എന്നും താങ്ങായി നിൽക്കുന്ന ആ അമ്മയെ പ്രകീർത്തിച്ച് കൊണ്ട്, മലയാളികൾ അടക്കമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ രം​ഗത്ത് എത്തിയിട്ടുണ്ട്.

ഇൻഫ്ലുവൻസർ മാത്രമല്ല തികഞ്ഞൊരു ഫുട്ബോൾ പ്രേമി കൂടിയാണ് സഞ്ജു. റൊഡാൾഡോ ആണ് ഇഷ്ട താരം. അതുകൊണ്ടാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിന് ക്രിസ്റ്റ്യാനോ സഞ്ജു എന്ന് പേര് നൽകിയിരിക്കുന്നതും. എല്ലാ കാര്യങ്ങള്‍ക്കും പിന്തുണയുമായി അമ്മയും സഞ്ജുവിനൊപ്പം ഉണ്ട്. 

2025ൽ നടന്ന ഇന്ത്യൻ പാരാ-തൈക്വോണ്ടോയിൽ ​ഗോൾഡ് മെഡലിസ്റ്റ് കൂടിയാണ് സഞ്ജു. ഇന്ന് നിരവധി പേർക്ക് പ്രചോദനമായി നിൽക്കുന്ന സഞ്ജു തന്റെ ആദ്യ കാലത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, “കുട്ടിക്കാലം മുതൽ കാല് കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യാൻ ഞാൻ പഠിച്ചിരുന്നു. അഹാരം കഴിക്കാൻ, എഴുതാൻ അങ്ങനെ എല്ലാം.. ഇരുപത്തി ഒന്ന് വയസുവരെ എല്ലാകാര്യങ്ങളും നെ​ഗറ്റീവായി ചിന്തിച്ചിരുന്ന ആളായിരുന്നു ഞാൻ. പിന്നീട് ഇൻസ്റ്റാ​ഗ്രാമിൽ റീലുകൾ ചെയ്തും യുട്യൂബിൽ വീഡിയോകൾ ചെയ്തും ജീവിതത്തിലേക്ക് ഞാൻ സന്തോഷം കൊണ്ടുവന്നു. ഞാൻ വലിയൊരു മോട്ടിവേഷനാണ് എന്ന് പലരും എനിക്ക് മെസേജ് ചെയ്യാറുണ്ട്. ഞാൻ കാരണം ആത്മഹത്യയിൽ നിന്നും പിന്മാറിയെന്ന് വരെ മെസേജുകൾ വന്നിട്ടുണ്ട്”.

PREV
Read more Articles on
click me!

Recommended Stories

ആസ്തി 2500 കോടി, പ്രതിഫലം 100 കോടി മുതൽ; എന്നിട്ടൊരു 'ഷർട്ട് വാങ്ങാൻ ​​ഗതിയില്ല', അക്ഷയ് കുമാറിന് ട്രോൾ പൂരം
'ഇതെല്ലാം നിന്റെ പ്രശ്നം'; സാധനങ്ങൾ അടിച്ച് പൊട്ടിച്ച് ശ്രീനിഷ്, ഇറങ്ങി പോയി പേളി ! വീഡിയോയ്ക്ക് പിന്നിൽ..