ഒന്നാം വിവാഹ വാര്‍ഷികത്തില്‍ തമിഴ് സ്റ്റൈലില്‍ വീണ്ടും 'വിവാഹം'; വേറിട്ട ഫോട്ടോഷൂട്ടുമായി സ്വാസിക

Published : Jan 25, 2025, 02:28 PM IST
ഒന്നാം വിവാഹ വാര്‍ഷികത്തില്‍ തമിഴ് സ്റ്റൈലില്‍ വീണ്ടും 'വിവാഹം'; വേറിട്ട ഫോട്ടോഷൂട്ടുമായി സ്വാസിക

Synopsis

കഴിഞ്ഞവര്‍ഷം ജനുവരി 24 ന് ആയിരുന്നു ഇരുവരുടെയും വിവാഹം

ഒന്നാം വിവാഹ വാർഷികം വേറിട്ട രീതിയിൽ ആഘോഷമാക്കി നടി സ്വാസികയും ഭർത്താവ് പ്രേം ജേക്കബും. തമിഴ് ആചാരപ്രകാരം വിവാഹിതരാകുന്ന മാതൃകയില്‍ ഒരു ഫോട്ടോഷൂട്ട് ആണ് ഇരുവരും ചേര്‍ന്ന് നടത്തിയത്. സ്വാസികയും പ്രേമും തന്നെയാണ് ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.  

'ഒരുവര്‍ഷം വേഗം കടന്നുപോയി. തമിഴ് രീതികള്‍ പ്രകാരം വീണ്ടും വിവാഹിതരാവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കിയതിന് എല്ലാവര്‍ക്കും നന്ദി. ഷൂട്ടിന് വേണ്ടിയായിരുന്നെങ്കിലും ശരിക്കുമൊരു വിവാഹംപോലെ തന്നെ ഞങ്ങള്‍ക്കിത് അനുഭവപ്പെട്ടു', പ്രേം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോയ്ക്കു താഴെ ഇരുവര്‍ക്കും ആശംസകളറിയിച്ചിരിക്കുന്നത്.

 

കഴിഞ്ഞവര്‍ഷം ജനുവരി 24-നാണ് സ്വാസികയും ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബും വിവാഹിതരായത്. ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010-ല്‍ റിലീസ് ചെയ്ത ഫിഡില്‍ ആണ് സ്വാസികയുടെ ആദ്യ മലയാള സിനിമ. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് താരം ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

തിരുവനന്തപുരം സ്വദേശിയാണ് പ്രേം. 'മനംപോലെ മംഗല്യം' എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജിന്റെ മകൻ കൂടിയാണ് പ്രേം.

ALSO READ : തെലുങ്കിലെ തിരക്കുള്ള താരമായി സംയുക്ത; ഇനി ബാലയ്യയ്‍ക്കൊപ്പം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത