നടിയുടെ സംഘം പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരെ കൈകാര്യം ചെയ്തു - വീഡിയോ വൈറല്‍

Published : Dec 14, 2022, 05:58 PM IST
നടിയുടെ സംഘം പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരെ കൈകാര്യം ചെയ്തു - വീഡിയോ വൈറല്‍

Synopsis

തേജസ്വിയുടെ ടീം അംഗങ്ങൾ പരസ്പരം തള്ളരുതെന്ന് പാപ്പരാസികള്‍ക്ക് മുന്നറിയിപ്പ് നൽകുന്നത് കേൾക്കാം. ഏതാനും ഫോട്ടോഗ്രാഫർമാരും നടിയുടെ മുന്നിൽ വീണു. 

മുംബൈ: നടി തേജസ്വി പ്രകാശിന്‍റെ അംഗരക്ഷകര്‍ അവരുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച പാപ്പരാസി സംഘത്തെ കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ട്. ഇതിന്‍റെ വീഡിയോകള്‍ വൈറലായിട്ടുണ്ട്. വലിയ തര്‍ക്കമാണ് സംഭവ സ്ഥലത്ത് ഉണ്ടായത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. 

ഇപ്പോൾ സൈബര്‍ ഇടത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയില്‍ തേജസ്വി നഗരത്തിൽ നടന്ന ഒരു പരിപാടിയിൽ  കറുത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നത് കാണാം. ഇവര്‍ പുറത്ത് എത്തിയ ഉടൻ, പാപ്പരാസികൾ നടിയെ വളഞ്ഞ് ചിത്രങ്ങൾ എടുക്കാന്‍ തുടങ്ങി. 

തേജസ്വിയുടെ ടീം അംഗങ്ങൾ പരസ്പരം തള്ളരുതെന്ന് പാപ്പരാസികള്‍ക്ക് മുന്നറിയിപ്പ് നൽകുന്നത് കേൾക്കാം. ഏതാനും ഫോട്ടോഗ്രാഫർമാരും നടിയുടെ മുന്നിൽ വീണു. തേജസ്വിയുടെ സെക്യൂരിറ്റി ടീമിലെ ഒരു അംഗങ്ങള്‍ രൂക്ഷമായി പ്രതികരിക്കുകയും പാപ്പരാസികളുമായി വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും കാണാം. പിന്നോട്ട് നിന്നില്ലെങ്കില്‍ എല്ലാവരെയും അടിക്കുമെന്ന് സെക്യൂരിറ്റിക്കാര്‍  പാപ്പരാസി സംഘത്തെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. 

ഇതിനിടയിൽ തേജസ്വി പ്രകാശ് തന്റെ കാറിനടുത്തേക്ക് ഓടുന്നത് കാണാം. 'ഖത്രോൺ കെ ഖിലാഡി', 'ബിഗ് ബോസ് 15' എന്നിവയിലെ അഭിനയത്തിന് തേജസ്വി ഏറെ പ്രശസ്തി നേടിയിരുന്നു. സൽമാൻ ഖാൻ അവതാരകനായ റിയാലിറ്റി ഷോയില്‍ ഇവര്‍ വിജയി ആയിരുന്നു. ഏകതാ കപൂറിന്റെ സീരിയലായ 'നാഗിൻ' പുതിയ പതിപ്പിലാണ് തേജസ്വി ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെ 'മൻ കസ്തൂരി രേ' എന്ന ചിത്രത്തിലൂടെ മറാത്തി സിനിമയിലും അവർ അരങ്ങേറ്റം കുറിച്ചത്.

മധ്യപ്രദേശില്‍ ഷാരൂഖിന്‍റെ 'പഠാന്‍' പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കും?; സൂചന നല്‍കി ബിജെപി മന്ത്രി.!

‘ബേഷാരം രംഗ്’ ഗാനത്തിലെ ഗ്ലാമര്‍ ദീപിക; 'അതിനായി ഞാൻ എന്തും ചെയ്യാന്‍ ആഗ്രഹിച്ചു'; കൊറിയോഗ്രാഫര്‍ പറയുന്നു

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി