'പത്മാവത്' എന്ന ചിത്രത്തില്‍ വൈഭവി മർച്ചന്റ് നേരത്തെ ദീപികയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പഠാനിലെ ഗാനത്തിലെ രംഗങ്ങള്‍ വന്ന വഴി വൈഭവി ഒരു ന്യൂസ് പോര്‍ട്ടലിനോട് വിശദീകരിച്ചു. 'ഇതുവരെ അവതരിപ്പിക്കാത്ത രീതിയിൽ ദീപികയെ അവതരിപ്പിക്കാൻ ഞാൻ എന്തും ചെയ്യാന്‍ ആഗ്രഹിച്ചു', വൈഭവി പറഞ്ഞു.
മുംബൈ: ‘പഠാൻ’ എന്ന ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ മുതൽ ദീപിക പദുക്കോണിന്‍റെ ഗ്ലാമര്‍ ലുക്ക് ഏറെ ശ്രദ്ധനേടുകയാണ്. ഇതുവരെ കാണാത്ത ഗ്ലാമര്‍ ലുക്കിലാണ് ദീപിക ചിത്രത്തിലെ ഗാന രംഗത്തില്‍ എത്തുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം ഈ ഗാനത്തെക്കുറിച്ചും, ദീപികയുടെ മാറ്റത്തെക്കുറിച്ചും സംസാരിക്കുകയാണ് ഗാനത്തിന്റെ കൊറിയോഗ്രാഫർ വൈഭവി മർച്ചന്റ്.
'പത്മാവത്' എന്ന ചിത്രത്തില്‍ വൈഭവി മർച്ചന്റ് നേരത്തെ ദീപികയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പഠാനിലെ ഗാനത്തിലെ രംഗങ്ങള്‍ വന്ന വഴി വൈഭവി ഒരു ന്യൂസ് പോര്‍ട്ടലിനോട് വിശദീകരിച്ചു. 'ഇതുവരെ അവതരിപ്പിക്കാത്ത രീതിയിൽ ദീപികയെ അവതരിപ്പിക്കാൻ ഞാൻ എന്തും ചെയ്യാന്‍ ആഗ്രഹിച്ചു', വൈഭവി പറഞ്ഞു. 'ബേഷാരം രംഗിൽ' താൻ എന്താണ് ഉദ്ദേശിക്കുന്നത് അത് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ദീപിക കൂട്ടിച്ചേർത്തു.
ഈ ഗാനചിത്രീകരണത്തിനായി ദീപികയ്ക്ക് ഒരു മുഴുവൻ ക്രൂ ഉണ്ടായിരുന്നു - ഡയറ്റീഷ്യൻ, അവളുടെ ഫിസിക്കൽ ട്രെയിനർ, വസ്ത്ര വിഭാഗം എന്നിങ്ങനെ എല്ലാവരും അടങ്ങുന്ന ക്രൂ. ഇപ്പോള്‍ ഗാനരംഗത്തില്‍ ഏറെ ശ്രദ്ധനേടുന്ന വേഷവിധാനങ്ങളെ ദീപിക സമീപിച്ച രീതി എന്നെ വല്ലാതെ ആകർഷിച്ചു, അതെ, അവൾ ഇത് ധരിക്കുന്നത് തന്നെ രസകരമായ കാര്യമായിരുന്നു.

അതേ സമയം ബോളിവുഡ് അടുത്ത വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് ബോളിവുഡില്‍ വിജയിച്ചത്. നിര്‍മ്മാതാക്കള്‍ എപ്പോഴും മിനിമം ഗ്യാരന്‍റി കല്‍പ്പിക്കാറുള്ള അക്ഷയ് കുമാറിനു പോലും മുന്‍പത്തെ നിലയിലുള്ള വിജയങ്ങള്‍ ആവര്‍ത്തിക്കാനാവുന്നില്ല.
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതാണ് പഠാനെ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം.
ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാരൂഖ് ഖാനും ദീപിക പദുകോണും അഭിനയിച്ചിരിക്കുന്ന ഗാനമാണ് ഇത്. ബെഷറം രംഗ് എന്ന ഗാനത്തിലെ ഒരു രംഗത്തില്‍ നായിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററില്‍ ചിത്രത്തിനെതിരായ ബഹിഷ്കരണാഹ്വാനം.
കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ഒരു സീനില്‍ ധരിച്ചിരിക്കുന്നത്. ഒപ്പം ബെഷറം രംഗ് (ലജ്ജയില്ലാത്ത നിറം) എന്ന വരിയും ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരായ പ്രചരണം. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് കൂടുതലും ട്വീറ്റുകള്‍. വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉള്‍പ്പെടെയുള്ളവര്‍ ഈ ടാഗ് ട്വീറ്റ് ചെയ്‍തിട്ടുണ്ട്. അതേസമയം ഗാനം ഇതിനകം 2.1 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്.
