'നിങ്ങളൊക്കെ ആരാ': ടിനി ടോമിന്‍റെ സുരേഷ് ഗോപി വീഡിയോ വൈറല്‍, പിന്നാലെ ഫുള്‍ വീഡിയോയും വിശദീകരണവും !

Published : Apr 06, 2025, 05:24 PM IST
'നിങ്ങളൊക്കെ ആരാ': ടിനി ടോമിന്‍റെ സുരേഷ് ഗോപി വീഡിയോ വൈറല്‍, പിന്നാലെ ഫുള്‍ വീഡിയോയും വിശദീകരണവും !

Synopsis

നടൻ സുരേഷ് ഗോപിയെ അനുകരിക്കുന്ന ടിനി ടോമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയുടെ പൂർണ്ണരൂപവും വിശദീകരണവുമായി ടിനി ടോം രംഗത്ത്.

കൊച്ചി: കഴിഞ്ഞ ദിവസം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ച രീതി ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ജബല്‍പ്പൂരിലെ വൈദികര്‍ക്കെതിരായ ആതിക്രമം സംബന്ധിച്ച് ചോദ്യത്തിനാണ് കേന്ദ്രമന്ത്രി ക്ഷുഭിതനായത്. ഇതിന് പിന്നാലെ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിവിധ പ്രതികരണങ്ങളും, ട്രോളുകളും വന്നിരുന്നു. 

അതില്‍ ഒന്ന് നടന്‍ ടിനി ടോം ഇപ്പോള്‍ സുരേഷ് ഗോപിക്ക് വന്ന മാറ്റം എന്ന രീതിയില്‍ അനുകരിക്കുന്ന വീഡിയോയായിരുന്നു. ഇത് പല പേജുകളിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. സുരേഷ് ഗോപിയെ ട്രോളി ടിനി ടോം എന്ന രീതിയില്‍ പ്രചരിച്ച വീഡിയോ നേരത്തെ സുരേഷ് ഗോപിയെ വിവിധ വിഷയങ്ങളില്‍ അനുകൂലിച്ച് രംഗത്ത് എത്തിയ ടിനി ടോം നിലപാട് മാറ്റി എന്ന രീതിയില്‍ പ്രചരിച്ചിരുന്നു. 

എന്നാല്‍ വീഡിയോ വൈറലയാതിന് പിന്നാലെ കുറിപ്പും ഈ വീഡിയോയുടെ പൂര്‍ണ്ണരൂപവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍.  "ഇതാണ് സത്യം, ഉദ്ഘാടന ചടങ്ങിൽ നിർബന്ധിച്ചു സുരേഷേട്ടനെ അനുകരിപ്പിച്ചിട്ട്. അത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീർക്കരുത്. സുരേഷേട്ടൻ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും" എന്നാണ് ടിനി ടോം വീഡിയോ ഷെയര്‍ ചെയ്ത് പറയുന്നത്. 

ആറ് മിനുട്ടോളമുള്ള തന്‍റെ പ്രസംഗമാണ് ടിനി ടോം പങ്കുവച്ചിരിക്കുന്നത്.  ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനാണ് ടിനി ടോം എത്തിയത്. ടിനിയുടെ പ്രസംഗത്തിനിടയില്‍ ഒരു മിമിക്രി ചെയ്യണം എന്ന് ഒരാള്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ ഉണ്ട്. തൃശ്ശൂര്‍ ആയതിനാല്‍ തൃശ്ശൂരുമായി ബന്ധപ്പെട്ടയാളെ മിമിക്രി ചെയ്യാം എന്ന് പറഞ്ഞാണ് സുരേഷ് ഗോപിയെ ടിനി അവതരിപ്പിക്കുന്നത്. 

ടിനിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് വരുന്നത്. ടിനിയുടെ വീഡിയോ സുരേഷ് ഗോപിയെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്നു എന്ന കമന്‍റുകള്‍ക്കൊപ്പം തന്നെ. വേഗം മാപ്പ് പറയ് ഇല്ലെങ്കില്‍ ഇഡി വരും എന്ന തമാശ കമന്‍റുകളും ഈ പോസ്റ്റില്‍ കാണാം. 

കൊരട്ടി മുത്തിക്ക് പൂവൻകുലയും പട്ടും മധുരപലഹാരങ്ങളും നേർച്ച സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

വഖഫ്, മുനമ്പം, എമ്പുരാനിലെ മുന്ന, ടിപി 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്; സഭയിൽ ബ്രിട്ടാസ് vs സുരേഷ് ഗോപി പോര്

PREV
Read more Articles on
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ