ടുണിഷ ശർമ്മയുടെ ആത്മഹത്യ: 'അവൻ അവളെ ചതിച്ചിരിക്കാം പക്ഷെ...'; ഉര്‍ഫിയുടെ ഉപദേശം.!

Published : Dec 29, 2022, 12:00 PM IST
ടുണിഷ ശർമ്മയുടെ ആത്മഹത്യ: 'അവൻ അവളെ ചതിച്ചിരിക്കാം പക്ഷെ...'; ഉര്‍ഫിയുടെ ഉപദേശം.!

Synopsis

ടുണിഷ ശർമ്മ പ്രതിയായ നടന്‍ ഷീസൻ ഖാനെ പിന്തുണച്ചാണ് ഉര്‍ഫി രംഗത്ത് എത്തിയത്. തങ്ങളുടെ വിലപ്പെട്ട ജീവൻ ആർക്കും വേണ്ടി നൽകരുതെന്നും ഉര്‍ഫി പെൺകുട്ടികള്‍ക്ക് സന്ദേശം നല്‍കുന്നുണ്ട്. 

മുംബൈ: എന്നും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. തന്‍റെ വിചിത്രമായ വസ്ത്രധാരണ രീതികൊണ്ട് എന്നും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഈ ടിവി താരം നിറയാറുണ്ട്. അടുത്തിടെ ആത്മഹത്യ ചെയ്ത ടുണിഷ ശർമ്മ കേസിൽ അഭിപ്രായം പറഞ്ഞ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഉര്‍ഫി.

ടുണിഷ ശർമ്മ പ്രതിയായ നടന്‍ ഷീസൻ ഖാനെ പിന്തുണച്ചാണ് ഉര്‍ഫി രംഗത്ത് എത്തിയത്. തങ്ങളുടെ വിലപ്പെട്ട ജീവൻ ആർക്കും വേണ്ടി നൽകരുതെന്നും ഉര്‍ഫി പെൺകുട്ടികള്‍ക്ക് സന്ദേശം നല്‍കുന്നുണ്ട്. 

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായിൽ ഒരു ടിവി ഷോയുടെ സെറ്റിൽ വച്ചാണ് കഴിഞ്ഞ ശനിയാഴ്ച ടുണിഷ ശർമ്മ ആത്മഹത്യ ചെയ്തത്.  'അലി ബാബ: ദസ്താൻ-ഇ-കാബൂൾ' എന്ന ടിവി ഷോയിലെ സഹനടിയായ ഷീസൻ മുഹമ്മദ് ഖാനെ തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്തതത്. ഇയാളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. 

ബുധനാഴ്ച രാത്രി തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഉര്‍ഫി ഇട്ട ഇന്‍സ്റ്റ സ്റ്റോറിയിലാണ് തന്‍റെ അഭിപ്രായം പറഞ്ഞു.  "ടുണിഷയുടെ കാര്യത്തിൽ എന്‍റെ രണ്ട് വാക്കുകള്‍, അതെ ഷീസന്‍ തെറ്റായിരിക്കാം, അവൻ അവളെ ചതിച്ചിരിക്കാം, പക്ഷേ അവളുടെ മരണത്തിന് അവനെ കുറ്റപ്പെടുത്താൻ കഴിയില്ല. നിങ്ങളുടെ കൂടെ നില്‍ക്കാത്ത ഒരാളെ ഒപ്പം നില്‍ക്കുന്നയാളായി കാണരുത്. പെൺകുട്ടികളോടാണ് പറയുന്നത് ആരും, ഞാന്‍ പറയുന്നു നിങ്ങളുടെ വിലയേറിയ ജീവിതം ഇത്തരം ബന്ധത്തിന് വേണ്ടി നല്‍കരുത്. 
ചിലപ്പോൾ ചില ബന്ധങ്ങള്‍ ലോകാവസാനമാണെന്ന് തോന്നിയെക്കാം. എന്നാല്‍ എന്നെ വിശ്വസിക്കൂ, അത് അങ്ങനെയല്ല.   നിങ്ങളെ സ്നേഹിക്കുന്ന ആളുകളെക്കുറിച്ച് ചിന്തിക്കുക അല്ലെങ്കില്‍ നിങ്ങളെ തന്നെ കഠിനായി സ്നേഹിക്കുക. നിങ്ങളെ തന്നെ നിങ്ങളുടെ ജീവിത്തിലെ ഹീറോയാക്കുക. ദയവായി കുറച്ച് സമയം നൽകുക. ആത്മഹത്യ ചെയ്താലും കഷ്ടപ്പാടുകൾ അവസാനിക്കുന്നില്ല, അവശേഷിക്കുന്നവർ കൂടുതൽ കഷ്ടപ്പെടുകയെ ഉള്ളൂ" - ഉര്‍ഫിയുടെ സന്ദേശം പറയുന്നു.

അതേ സമയം തിങ്കളാഴ്ച ആത്മഹത്യ ചെയ്ത സീരിയൽ നടി ടുണിഷ ശർമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ നടന്നു. ചടങ്ങിന് എത്തിയ ടുണിഷയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ഷീസാൻ ഖാന്‍റെ അമ്മയും സഹോദരിമാരും പൊട്ടിക്കരഞ്ഞത് വാര്‍ത്തകളില്‍ നിറഞ്ഞു. ടുണിഷയുടെ മൃതദേഹം കണ്ട ഷീസാൻ ഖാന്‍റെ സഹോദരി ഫലഖ് നാസ് തളര്‍ന്നു വീണുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടുണിഷയുടെ മുഖം അവസാനമായി കണ്ട് പൊട്ടികരയുന്ന ഷീസൻ ഖാന്റെ സഹോദരിമാരായ ഷഫാഖ് നാസ്, ഫലഖ് നാസ് അവരുടെ അമ്മ എന്നിവരുടെ വീഡിയോകള്‍ വിവിധ ബോളിവുഡ് പേജുകളിലൂടെ വൈറലാകുന്നുണ്ട്. 

ഉർഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും, പ്രതി മുംബൈയിൽ അറസ്റ്റിൽ

ഉർഫി ജാവേദ് ദുബായിൽ കസ്റ്റഡിയിൽ? ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ.!

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത