ഷാരൂഖിന്‍റെ ഭാര്യ ഗൗരിയുടെ റെസ്റ്റോറന്‍റില്‍ വ്യാജ പനീര്‍ എന്ന് യൂട്യൂബര്‍:എതിര്‍വാദവുമായി 'ടോറി'

Published : Apr 17, 2025, 05:29 PM IST
ഷാരൂഖിന്‍റെ ഭാര്യ ഗൗരിയുടെ റെസ്റ്റോറന്‍റില്‍ വ്യാജ പനീര്‍ എന്ന് യൂട്യൂബര്‍:എതിര്‍വാദവുമായി 'ടോറി'

Synopsis

യൂട്യൂബർ സാർത്ഥക് സച്ച്ദേവ, ഗൗരി ഖാന്റെ ടോറി റെസ്റ്റോറന്റിൽ വ്യാജ പനീർ വിളമ്പുന്നുവെന്ന് ആരോപിച്ചു. 

മുംബൈ: നടൻ ഷാരൂഖ് ഖാന്റെ ഭാര്യയും സംരംഭകയുമായ ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ടോറി എന്ന ആഡംബര റെസ്റ്റോറന്‍റില്‍ വ്യാജ പനീർ വിളമ്പിയെന്ന ആരോപണവുമായി യൂട്യൂബർ രംഗത്ത്. ഈ ഭക്ഷണശാലയിലെ പനീര്‍ പ്യൂരിറ്റി ടെസ്റ്റ് പരാജയപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വീഡിയോയാണ് യൂട്യൂബര്‍ സാർത്ഥക് സച്ച്ദേവ പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോയുടെ കമന്‍റ് സെക്ഷനില്‍ തന്നെ റെസ്റ്റോറന്‍റ്  ഈ വാദം നിരസിച്ച് രംഗത്ത് എത്തി.

വീഡിയോയിൽ, സെലിബ്രിറ്റികളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റുകളിൽ വിളമ്പുന്ന പനീറിൽ മായം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സച്ച്ദേവ ഒരു ഭക്ഷണ പരിശോധയാണ് നടത്തുന്നത്. ഒരു കുപ്പി അയഡിനുമാി അദ്ദേഹം മുംബൈയിലെ പ്രശസ്ത റെസ്റ്റോറന്‍റുകളില്‍ എത്തി വിരാട് കോഹ്‌ലിയുടെ വൺ8 കമ്മ്യൂൺ, ശിൽപ ഷെട്ടിയുടെ ബാസ്റ്റിയൻ, ബോബി ഡിയോളിന്റെ സംപ്ലേസ് എൽസ് എന്നിവയല്ലെ ഇതില്‍ ഉള്‍പ്പെടുന്നു. ഇവിടെ നിന്നെല്ലാം ലഭിച്ച പനീര്‍ ലായിനിയില്‍ ഇട്ട് നോക്കിയപ്പോള്‍ കറുത്ത പാടുകളൊന്നും കിട്ടിയില്ല.

ഗൗരി ഖാന്റെ ടോറിയിൽ സച്ച്ദേവ ഇതേ പരിശോധന നടത്തിയപ്പോൾ അയഡിനില്‍ ഇട്ടപ്പോള്‍ അത് കറുത്ത നിറമായി മാറി. ഇതോടെ  ഷാരൂഖ് ഖാന്‍റെ റെസ്റ്റോറന്റിൽ വിളമ്പിയ പനീർ വ്യാജമാണെന്ന് തെളിഞ്ഞു എന്ന് യൂട്യൂബര്‍ പ്രഖ്യാപിച്ചു. ഇത് എന്നെ ഞെട്ടിച്ചു എന്നും യൂട്യൂബര്‍ പറഞ്ഞു. 

ടോറി ആരോപണങ്ങളെയും പരിശോധനയെയും തള്ളിക്കളഞ്ഞ് ഈ വീഡിയോയുടെ കമന്‍റ് ബോക്സില്‍ എത്തി. "അയോഡിൻ പരിശോധന പനീറിന്റെ ആധികാരികതയെയല്ല, സ്റ്റാർച്ചിന്‍റെ സാന്നിധ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. പനീര്‍ ഉപയോഗിച്ച് തയ്യാറാക്കിയവിഭവത്തിൽ സോയയുടെ സാന്നിധ്യം ഉണ്ടായിരുന്നു അതിനാല്‍ ഇത്തരത്തില്‍ കറുത്ത നിറം വരാം. ഞങ്ങളുടെ പനീറിന്റെ പരിശുദ്ധിയിലും ടോറിയിലെ ഞങ്ങളുടെ ചേരുവകളുടെ സമഗ്രതയും ഞങ്ങൾ വിട്ടുവീഴ്ച ചെയ്യാറില്ല" എന്ന് റെസ്റ്റോറന്റ് യൂട്യൂബറുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

കൂടാതെ ടോറി ടീം പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, "ടോറിയിൽ 'വ്യാജ പനീർ' വിളമ്പുന്നുവെന്ന വാർത്തയിൽ ഞങ്ങൾ പൂർണ്ണമായും  തള്ളികളയുന്നു എന്ന് പറയുന്നു. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത് മുതൽ പ്ലേറ്റിൽ വിളമ്പുന്ന ഭക്ഷണം വരെ, ഓരോ ഘട്ടത്തിലും ഗുണനിലവാര പരിശോധനകൾ നടത്താറുണ്ടെന്ന് റെസ്റ്റോറന്‍റ് അവകാശപ്പെട്ടു.

സാമന്തയുടെയും വരുണ്‍ ധവന്‍റെയും സിറ്റാഡൽ ഹണി ബണ്ണി ഷോ ആമസോണ്‍ പ്രൈം വീഡിയോ നിര്‍ത്തി

സണ്ണി ഡിയോളിന്‍റെ കരിയറിലെ മൂന്നാമത്തെ വലിയ കളക്ഷന്‍: പക്ഷെ പടം കരകയറുമോ എന്ന് പറയാന്‍ പറ്റില്ല !

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത