സുരക്ഷിത ഡിജിറ്റല്‍ പണമിടപാട്; സേഫ് സെക്കന്‍ഡറി അക്കൗണ്ടുമായി എയർടെൽ

Published : Nov 30, 2025, 11:42 AM IST
Airtel MD Gopal Vittal

Synopsis

ഉപയോക്താക്കള്‍ക്ക് ഭാരതി എയര്‍ടെല്‍ പേയ്‌മെന്‍റ്സ് ബാങ്ക് സേഫ് സെക്കന്‍റ് അക്കൗണ്ട് അനുവദിക്കുന്നു. സുരക്ഷിത ഓണ്‍ലൈന്‍ പേയ്‌മെന്‍റുകള്‍ക്ക് ഗുണകരമെന്ന് എയര്‍ടെല്ലിന്‍റെ വാഗ്‌ദാനം.

കൊച്ചി: രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എയര്‍ടെല്‍ പേയ്‌മെന്‍റ്‌സ് ബാങ്ക് സേഫ് സെക്കന്‍ഡ് അക്കൗണ്ടുമായി ഭാരതി എയർടെൽ. ഭാരതി എയര്‍ടെല്‍ വൈസ് ചെയര്‍മാനും എംഡിയുമായ ഗോപാല്‍ വിത്തല്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ പാർസൽ ഡെലിവറി കോളുകൾ, ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ ഭീഷണികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എയര്‍ടെല്‍ ഉപഭോക്താക്കളുടെ സുരക്ഷക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കുമെന്ന് അദേഹം കത്തില്‍ പറഞ്ഞു.

എയര്‍ടെല്‍ പേയ്‌മെന്‍റ് ബാങ്കിലേക്ക് തിരിയൂവെന്ന് എംഡി

സേഫ് സെക്കന്‍ഡ് അക്കൗണ്ട് പ്രാഥമികമായി പേയ്‌മെന്‍റുകള്‍ക്ക് ഉള്ളതാണെന്നും കുറഞ്ഞ ബാലന്‍സ് മാത്രമേ ആവശ്യമുള്ളൂവെന്നും പലിശ ലഭിക്കുമെന്നും ഗോപാല്‍ വിത്തല്‍ കത്തില്‍ വിശദീകരിക്കുന്നു. എയര്‍ടെല്‍ പേയ്‌മെന്‍റ്സ് ബാങ്ക് ക്രെഡിറ്റ് നല്‍കാത്തതിനാല്‍, ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ വലിയ തുകകള്‍ സൂക്ഷിക്കേണ്ടതില്ല. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി ഇത് വേഗത്തിലും സൗകര്യപ്രദവുമായി ആരംഭിക്കാം. ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രാഥമിക ബാങ്കില്‍ നിന്ന് പണം ട്രാന്‍സ്‌ഫര്‍ ചെയ്‌തോ ഏതെങ്കിലും എയര്‍ടെല്‍ പേയ്‌മെന്‍റ്സ് ബാങ്ക് റീട്ടെയില്‍ പോയിന്‍റില്‍ പണം നിക്ഷേപിച്ചോ സേഫ് സെക്കന്‍ഡ് അക്കൗണ്ട് ടോപ്പ് അപ്പ് ചെയ്യാമെന്ന് അദേഹം കത്തില്‍ പറഞ്ഞു. വിശദ വിവരങ്ങൾക്ക് എയർടെലിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍
മാട്രിമോണിയൽ സൈറ്റില്‍ കണ്ടയാള്‍ ചതിച്ചു! വിവാഹ വാഗ്‍ദാനം നൽകി യുവാവിൽ നിന്നും തട്ടിയത് 49 ലക്ഷം