
ഫ്രാങ്ക്ഫര്‍ട്ട്: സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിന്‍റെ ക്യാമറാ വിഭാഗം തലവനായി ഇന്ത്യന്‍ വംശജന്‍ നിഖില്‍ ഛന്ധോക് നിയമിതനായി. ഗൂഗിളിന്‍റെ ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) വിഭാഗം തലവനായിരുന്നു നിഖില്‍. ഫെയ്സ്ബുക്കില്‍ ഓഗ്മെന്‍റ് റിയാലിറ്റി ഗവേഷണ വിധേയമാക്കുന്നത് ക്യാമറ വിഭാഗമാണ്.
ആഗോള തലത്തില്‍ എആര്‍ സാധ്യതകള്‍ കണ്ടെത്താനുള്ള പ്ലാറ്റ്ഫോം ഒരുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷിക്കുന്നതായി ഫെയ്സ്ബുക് ടീമിലെത്തിയ നിഖില്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ കുറിച്ചു. നിഖില്‍ ഛന്ധോക് മഹാരാഷ്ര്ടാ സംസ്ഥാനത്തെ പൂനാ സ്വദേശി ആണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam