സിന്തറ്റിക് ലെതർ ഡിസൈനും 5800 എംഎഎച്ച് ബാറ്ററിയുമായി റെഡ്‍മി നോട്ട് 15 എസ്ഇ 5ജി ഇന്ത്യയിൽ

Published : Apr 02, 2026, 04:45 PM IST
Redmi Note 15 SE 5G

Synopsis

ഷവോമിയുടെ സബ്-ബ്രാൻഡായ റെഡ്‍മി, പുതിയ റെഡ്‍മി നോട്ട് 15 എസ്‌ഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. സ്നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസർ, 50MP ക്യാമറ, 5,800mAh ബാറ്ററി എന്നിവയുള്ള ഫോണിന്റെ പ്രാരംഭ വില 24,999 രൂപയാണ്. ഏപ്രിൽ 7 മുതൽ ഫ്ലിപ്പ്കാർട്ടിലും ഷവോമി സ്റ്റോറിലും വിൽപ്പന ആരംഭിക്കും.

ദില്ലി: ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ ശ്രദ്ധേയമായ പുതിയ അവതരണവുമായി ഷവോമിയുടെ സബ്-ബ്രാൻഡായ റെഡ്‍മി. റെഡ്‍മി നോട്ട് 15 എസ്‌ഇ 5ജി (Redmi Note 15 SE 5G) എന്ന പുതിയ ഫോണ്‍ മോഡൽ ഇന്ന് ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. അടുത്തിടെ അവതരിപ്പിച്ച റെഡ്‌മി നോട്ട് 15 5ജിയുടെ പ്രത്യേക പതിപ്പായാണ് ഈ ഹാൻഡ്സെറ്റ് എത്തുന്നത്. ഫ്ലിപ്‍കാർട്ടും ഷവോമിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറും വഴി ഫോണിന്‍റെ വിൽപ്പന ഏപ്രിൽ 7 മുതൽ ആരംഭിക്കും.

റെഡ്‍മി നോട്ട് 15 എസ്‌ഇ 5ജിയുടെ പ്രാരംഭ വില 24,999 രൂപ ആണ്. ഈ വില 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള മോഡലിനാണ്. 8 ജിബി + 128 ജിബി വേരിയന്‍റ് 25,999 രൂപയ്ക്കും, 8 ജിബി + 256 ജിബി മോഡൽ 27,999 രൂപയ്ക്കും ലഭിക്കും. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് 2,000 രൂപ വരെ വിലക്കുറവും, പ്രത്യേകമായി 4,000 രൂപയുടെ ആരംഭ ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കാർബൺ ബ്ലാക്ക്, ക്രിംസൺ റെസർവ് (റെഡ്), ഫ്രോസ്റ്റഡ് വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ റെഡ്‍മി നോട്ട് 15 എസ്‌ഇ 5ജി ഫോൺ ലഭ്യമാണ്. സിന്തറ്റിക് ലെതർ ഫിനിഷോടുകൂടിയ ഈ ഫോൺ 7.35 മില്ലീമീറ്റർ സ്ലിം ഡിസൈനും 178 ഗ്രാം ഭാരം മാത്രവുമാണ്. ഐപി65, ഐപി66 റേറ്റിംഗുകൾ കാരണം പൊടി-വെള്ള പ്രതിരോധ ശേഷിയും ഉണ്ട്. 6.77 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയോടുകൂടിയ ഈ ഫോണിന് 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും 3,200 നിറ്റ്സ് വരെ ബ്രൈറ്റ്‌നസും ലഭ്യമാണ്. സ്‍നാപ്‍ഡ്രാഗൺ 6 ജെൻ 3 പ്രോസസറാണ് ഫോണിന്‍റെ കരുത്ത്. പരമാവധി 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയും 1 ടിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാനുള്ള സൗകര്യവും നൽകിയിരിക്കുന്നു.

റെഡ്‍മി നോട്ട് 15 എസ്‌ഇ 5ജി സ്‌മാര്‍ട്ട്‌ഫോണില്‍ ക്യാമറ വിഭാഗത്തിൽ, 50-മെഗാപിക്‌സൽ പ്രധാന ക്യാമറയും 2-മെഗാപിക്‌സൽ ഡെപ്‍ത് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻവശത്ത് 20-മെഗാപിക്‌സൽ സെൽഫി ക്യാമറയും 4കെ വീഡിയോ റെക്കോർഡിംഗും ലഭ്യമാണ്. 5,800 എംഎഎച്ച് ബാറ്ററിയും 45 വാട്‌സ് ഫാസ്റ്റ് ചാർജിംഗും ഈ ഫോണിന്‍റെ പ്രധാന ആകർഷണങ്ങളാണ്. 5ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.1, യുഎസ്‍ബി ടൈപ്പ് -സി തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്; ചരിത്രം കുറിക്കാൻ നാലു പേർ
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ