ചില മാറ്റങ്ങൾ മൂലം നിങ്ങൾ നിലവിൽ വഹിക്കുന്ന പദവി അനാവശ്യമായിരിക്കുന്നുവെന്നാണ് സ്ഥാപനം ജീവനക്കാരുമായി നടത്തിയ ആശയ വിനിമയത്തിൽ വിശദമാക്കുന്നത്.
ദില്ലി: ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്ക ആസ്ഥാനമായ ടെക് കമ്പനി ഓറക്കിൾ. ആഗോളതലത്തിൽ 30000 ജീവനക്കാരെയാണ് കമ്പനി പുറത്താക്കിയത്. ഒരു മാസത്തിനുള്ളിൽ വലിയ രീതിയിലുള്ള മറ്റൊരു കൂട്ടപ്പിരിച്ചുവിടലുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇന്ത്യയിൽ ഏകദേശം 30000 ത്തോളം ജീവനക്കാരാണ് ഓറക്കിളിന് ഉള്ളത്. കൂട്ടപ്പിരിച്ച് വിടലിനേക്കുറിച്ച് ഓറക്കിൾ പ്രതികരിച്ചിട്ടില്ല. നിങ്ങളുടെ സേവനം ഇനി കമ്പനിക്ക് ആവശ്യമില്ലെന്നും മതിയാക്കുകയാണെന്നും വ്യക്തമാക്കുന്നതാണ് ഓറക്കിളിൽ നിന്ന് ജീവനക്കാർക്ക് ലഭിച്ച അറിയിപ്പ്. ചില മാറ്റങ്ങൾ മൂലം നിങ്ങൾ നിലവിൽ വഹിക്കുന്ന പദവി അനാവശ്യമായിരിക്കുന്നുവെന്നാണ് സ്ഥാപനം ജീവനക്കാരുമായി നടത്തിയ ആശയ വിനിമയത്തിൽ വിശദമാക്കുന്നത്.
ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ഒരു വർഷം സേവനം ചെയ്തിട്ടുള്ള കൂട്ടപ്പിരിച്ച് വിടലിന് ഇരയാക്കപ്പെട്ടവർക്ക് 15 ദിവസത്തെ ശമ്പളമാണ് ഓറക്കിൾ നൽകുന്നത്. ടെർമിനേഷൻ തിയതി വരെ ഒരു മാസത്തെ ശമ്പളവും അധികമായി നഷകും. ഗ്രാറ്റുവിറ്റിക്കും മറ്റ് ആനുകൂല്യങ്ങളും ഒരു മാസത്തെ നോട്ടീസ് പിരിയഡിൽ പൂർത്തിയാക്കുമെന്നുമാണ് ഓറക്കിളിന്റെ അറിയിപ്പ്. സ്വയം രാജി വച്ച് പോകുന്നവർക്ക് പ്രത്യേക പാക്കേജും ഓറക്കിൾ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഓറക്കിൾ 16 മണിക്കൂർ ഷിഫ്റ്റ് നടപ്പിലാക്കിയിരുന്നു.ഇതിനെതിരെ പ്രതിഷേധിച്ച ജീവനക്കാർക്കെതിരെയും നടപടി ഓറക്കിൾ സ്വീകരിച്ചിരുന്നു. അമേരിക്കയിലെ നിയമങ്ങൾ അനുസരിച്ച് അമേരിക്കൻ പൌരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിനായി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഈ പിരിച്ചുവിടലുകൾ.


