സാംസങിന്‍റെ അപ്രതീക്ഷിത നീക്കം; രാജ്യത്ത് ഫോണുകൾക്ക് വില കുതിച്ചുയര്‍ന്നു

Published : Mar 07, 2026, 03:05 PM IST
Galaxy M36 5G

Synopsis

ദക്ഷിണ കൊറിയൻ ബ്രാൻഡായ സാംസങ് ഇന്ത്യയിൽ ഗാലക്‌സി എഫ്, ഗാലക്‌സി എം സീരീസുകളിലെ വിവിധ സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിച്ചു. ഗാലക്‌സി എം36, എഫ്36, എം17 5ജി തുടങ്ങിയ മോഡലുകൾക്ക് 3,000 രൂപ വരെയാണ് വില വർധനവ്. ഈ പുതിയ വിലകൾ മാർച്ച് 5 മുതൽ പ്രാബല്യത്തിൽ വന്നതായാണ് റിപ്പോർട്ട്.

ദില്ലി: ദക്ഷിണ കൊറിയന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് ഇന്ത്യയില്‍ വിവിധ ഫോണ്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഗാലക്‌സി എഫ്, ഗാലക്‌സി എം സീരീസുകളിലെ ഫോണുകളുടെ വിലയാണ് ഉയര്‍ന്നതെന്ന് ടിപ്‌സ്റ്റര്‍ അഭിഷേക് യാദവ് എക്‌സില്‍ കുറിച്ചു. 3,000 രൂപ വരെയാണ് ഫോണുകള്‍ക്ക് വില കുതിച്ചത്. നിലവില്‍ വിപണിയിലുള്ള സ്‌മാര്‍ട്ട്‌ഫോണുകളുടെ വില ഇതാദ്യമായല്ല സാംസങ് വര്‍ധിപ്പിക്കുന്നത്.

വില കൂടിയ ഗാലക്‌സി ഫോണുകള്‍ ഇവ

ഇന്ത്യയില്‍ വിവിധ ഗാലക്‌സി ഫോണുകളുടെ പുതുക്കിയ വില 2026 മാര്‍ച്ച് അഞ്ചിന് നിലവില്‍ വന്നതായാണ് ടിപ്‌സ്റ്റര്‍ അവകാശപ്പെടുന്നത്. സാംസങിന്‍റെ ബഡ്‌ജറ്റ്, മിഡ്-റേഞ്ച് നിരയില്‍പ്പെടുന്ന ഗാലക്‌സി എം36, ഗാലക്‌സി എഫ്36, ഗാലക്‌സി എം17 5ജി ഉള്‍പ്പടെയുള്ള സ്‌മാര്‍ട്ട്‌ഫോണുകളുടെ വിലയാണ് വര്‍ധിപ്പിച്ചത്. വിവരങ്ങള്‍ പ്രകാരം, ഗാലക്‌സി എം36-ന്‍റെ 8 ജിബി + 128 ജിബി ബേസ് മോഡലിന് 500 രൂപയും, 8 ജിബി + 256 ജിബി മോഡലിന് 1,500 രൂപയുമാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാലക്‌സി എഫ്36 ഫോണിന്‍റെ 8 ജിബി + 128 ജിബി മോഡലിനും 500 രൂപയും 8 ജിബി + 256 ജിബി വേരിയന്‍റിന് 1,500 രൂപയും കമ്പനി കൂട്ടി. ഗാലക്‌സി എം17 5ജിയുടെ 6 ജിബി + 128 ജിബി വേരിയന്‍റിന് 500 രൂപയും 8 ജിബി + 128 ജിബി മോഡലിന് 1,000 രൂപയും സാംസങ് വര്‍ധിപ്പിച്ചു.

ഓപ്പോയും ഫോണുകളുടെ വില കൂട്ടാനൊരുങ്ങുന്നു? 

സാംസങിന്‍റെ ബജറ്റ് നിരയില്‍ വരുന്ന മറ്റ് സ്‌മാര്‍ട്ട്‌ഫോണുകളുടെ വിലയും വര്‍ധനവുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഗാലക്‌സി എഫ്17 5ജിക്ക് 1,000 രൂപയുടെയും ഗാലക്‌സി എ17 5ജി സ്റ്റോറേജ് വേരിയന്‍റ് അനുസരിച്ച് 3,000 രൂപ വരെയും വില കൂടി. ഗാലക്‌സി എ06 5ജി ഫോണിന്‍റെ വില 1,500 രൂപയും വര്‍ധിച്ചു. മറ്റൊരു സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പോയും വില വര്‍ധിപ്പിക്കുമെന്ന സൂചനയുണ്ട്. ഓപ്പോ എ6 പ്രോ, ഓപ്പോ എ6എക്‌സ്, ഓപ്പോ റെനോ 15സി എന്നിവയുടെ വില വര്‍ധിപ്പിക്കുമെന്നാണ് അഭ്യൂഹം. എന്നാല്‍ ഓപ്പോ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാത്രിയിൽ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നതും ചൂടും തമ്മിൽ ബന്ധമുണ്ടോ? ശീതരക്ത ജീവിയായ പാമ്പിന്റെ സവിശേഷതകൾ
ടിസിഎസിലെ ജോലി വിട്ട് ഡെബിയനിലേക്ക്, പ്രൊജക്ട് ലീഡർ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരി, വൻ നേട്ടവുമായി മലയാളി വനിത