ഡാറ്റാ സ്റ്റോറേജിൽ പുതിയ വിപ്ലവം; സീഗേറ്റ് ഇന്ത്യയിൽ

Published : May 21, 2026, 04:31 PM IST
Seagate Technology

Synopsis

ദൈനംദിന ഉപയോഗത്തിനായുള്ള സീഗേറ്റ് വൺ ടച്ച് ഡെസ്‌ക്‌ടോപ്പ് ഹാർഡ് ഡ്രൈവും, ക്രിയേറ്റീവ് പ്രൊഫഷണലുകൾക്കായുള്ള ലാസി 8ബിഗ് പ്രോ5 മൾട്ടി-ബേ ആർഎഐഡി സ്റ്റോറേജ് സൊല്യൂഷനുമാണ് പുതിയ പോർട്ട്‌ഫോളിയോയിലെ പ്രധാനികൾ. ഈ ഉൽപ്പന്നങ്ങൾ ഉയർന്ന ശേഷിയും വേഗതയും വാഗ്ദാനം ചെയ്യുന്നു.

കൊച്ചി: ഡാറ്റാ സ്റ്റോറേജ് രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് സീഗേറ്റ് ടെക്‌നോളജി പുതിയതും നവീകരിച്ചതുമായ സ്റ്റോറേജ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സീഗേറ്റ്, ലാസി എന്നീ ബ്രാൻഡുകൾക്ക് കീഴിലായി പുറത്തിറക്കിയ ഈ പുതിയ ഉൽപ്പന്നങ്ങൾ ദൈനംദിന ബാക്കപ്പിനും എഐ അധിഷ്‌ഠിത ക്രിയേറ്റീവ് വർക്ക്‌ഫ്ലോകൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സീഗേറ്റ് വൺ ടച്ച് ഡെസ്‌ക്‌ടോപ്പ് എക്സ്റ്റേണൽ ഹാർഡ് ഡ്രൈവും, ലാസി 8ബിഗ് പ്രോ5 മൾട്ടി-ബേ ആർഎഐഡി സ്റ്റോറേജ് സൊല്യൂഷനുമാണ് പുതിയ പോർട്ട്‌ഫോളിയോയിലെ പ്രധാന ആകർഷണങ്ങൾ.

ഉയർന്ന ശേഷിയും വിശ്വാസ്യതയും ഉറപ്പുനൽകുന്ന ഈ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായി ഡാറ്റ കൈകാര്യം ചെയ്യാനും ഉൽപ്പാദനക്ഷമത നിലനിർത്താനും സഹായിക്കും. പോർട്ടബിൾ, ഡെസ്‌ക്‌ടോപ്പ്, ആർഎഐഡി വിഭാഗങ്ങളിലാകെ 256 ടിബി വരെ സ്കെയിൽ ചെയ്യാവുന്ന സൗകര്യവും, ഇൻഡസ്ട്രിയിലെ ഏക ബസ് പവേർഡ് യുഎസ്ബി സി സൗകര്യവും ഇതിന്‍റെ പ്രത്യേകതയാണ്. ക്രിയേറ്റീവ് പ്രൊഫഷണലുകൾക്കായി തണ്ടർബോൾട്ട് 5 പിന്തുണയും, സുരക്ഷയ്ക്കായി ഓട്ടോ ബാക്കപ്പ് സോഫ്റ്റ്‌വെയറായ ടൂൾകിറ്റ്, റെസ്‌ക്യു ഡാറ്റ റിക്കവറി സർവീസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ദൈനംദിന ഉപയോഗത്തിനായി പുറത്തിറക്കിയ സീഗേറ്റ് വൺ ടച്ച് ഡെസ്‌ക്‌ടോപ്പ് ഹാർഡ് ഡ്രൈവ്, പ്രത്യേക പവർ അഡാപ്റ്ററുകൾ ഇല്ലാതെ തന്നെ ഒറ്റ യുഎസ്ബി സി കേബിൾ വഴി പ്രവർത്തിക്കുന്നു. 8 ടിബി, 20 ടിബി, 24 ടിബി ശേഷികളിൽ ഇത് ലഭ്യമാണ്. അതേസമയം, മൾട്ടി-സ്ട്രീം 4കെ/8കെ വീഡിയോ എഡിറ്റിംഗ്, വലിയ ആർഎഡബ്ല്യു (RAW) ഇമേജ് ലൈബ്രറികൾ എന്നിവ കൈകാര്യം ചെയ്യുന്ന ക്രിയേറ്റീവ് പ്രൊഫഷണലുകൾക്കായി രൂപകൽപ്പന ചെയ്തതാണ് ലാസി 8ബിഗ് പ്രോ5. 32 ടിബി മുതൽ 256 ടിബി വരെയുള്ള ശേഷികളിൽ ലഭ്യമായ ഈ സ്റ്റോറേജ് സൊല്യൂഷൻ 2800 എംബി/സെക്കൻഡ് വരെ വേഗത വാഗ്ദാനം ചെയ്യുന്നു. നിലവിൽ സീഗേറ്റ് വൺ ടച്ച് ആമസോൺ, ഫ്ലിപ്‌കാർട്ട് വഴി 49,999 രൂപ എംആർപിയിൽ ലഭ്യമാണ്. ലാസി 8ബിഗ് പ്രോ5 ഉടൻ തന്നെ വിപണിയിൽ എത്തും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആപ്പിളിന്‍റെ എഐ മാജിക്; അമ്പരപ്പിക്കുന്ന പുതിയ ഫീച്ചറുകൾ
വമ്പൻ മാറ്റങ്ങള്‍; ഗൂഗിൾ സ്‍ട്രീറ്റ് വ്യൂ കാഴ്‌ചകൾ ഇനി കൂടുതല്‍ അമ്പരപ്പിക്കും