ജനപ്രിയമായ മൂന്ന് ഫോണുകളുടെ വില വെട്ടിക്കുറച്ച് ഷവോമി

Published : Nov 18, 2018, 01:46 PM IST
ജനപ്രിയമായ മൂന്ന് ഫോണുകളുടെ വില വെട്ടിക്കുറച്ച് ഷവോമി

Synopsis

റെഡ്മി നോട്ട് 5 പ്രോ ആദ്യം പുറത്തിറക്കിയത് 13,999 രൂപയ്ക്കാണ്. പിന്നീട് ഇത് 14999 രൂപയിലേക്ക് വര്‍ധിപ്പിച്ചു. 1000 രൂപയാണ് റെഡ്മി നോട്ട് 5 പ്രോയുടെ നാല് ജിബി + 64ജിബി സ്‌റ്റോറേജ് പതിപ്പിന് കുറഞ്ഞത്

മുംബൈ: ഷാവോമിയുടെ റെഡ്മി 5 പ്രോ, എംഐ എ2, റെഡ്മി വൈ2 ഫോണുകളുടെ വില ഷവോമി കുറച്ചു.  റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട്‌ഫോണ്‍ നവംബര്‍ 22 ന് ഇന്ത്യയില്‍ എത്തുന്നതിനാലാണ് റെഡ്മി നോട്ട് 5 പ്രോയ്ക്ക് വിലകുറയുന്നത് എന്നാണ് സൂചന. കഴിഞ്ഞ ദിവസം റെഡ്മി 6, റെഡ്മി 6എ ഫോണുകള്‍ക്കും രണ്ട് എംഐ എല്‍ഇഡി ടിവികള്‍ക്കും വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്ന് ഫോണുകള്‍ക്ക് വില കുറച്ചിരിക്കുന്നതെന്നാണ് സൂചന. നേരത്തെ രൂപയുടെ മൂല്യതകര്‍ച്ച മൂലം ഈ ഫോണുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഷവോമി വ്യക്തമാക്കിയിരുന്നു.

റെഡ്മി നോട്ട് 5 പ്രോ ആദ്യം പുറത്തിറക്കിയത് 13,999 രൂപയ്ക്കാണ്. പിന്നീട് ഇത് 14999 രൂപയിലേക്ക് വര്‍ധിപ്പിച്ചു. 1000 രൂപയാണ് റെഡ്മി നോട്ട് 5 പ്രോയുടെ നാല് ജിബി + 64ജിബി സ്‌റ്റോറേജ് പതിപ്പിന് കുറഞ്ഞത്. നിലവിൽ   13,999 രൂപയാണ് വില.  റെഡ്മി നോട്ട് 5 പ്രോയുടെ ആറ് ജിബി റാം, 64 ജിബി സ്‌റ്റോറേജ് പതിപ്പിനും 1000 രൂപ കുറഞ്ഞു. ഇപ്പോള്‍ ഫോണിന് 15,999 രൂപയാണ് വില.  

ഷാവോമിയുടെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണുകളിലൊന്നാണ് എംഐ എ 2 സ്മാര്‍ട്‌ഫോണ്‍. എംഐ എ2 നാല് ജിബി 64 ജിബി പതിപ്പിന്റെ പുതിയ വില 15,999 രൂപയാണ്. 1000 രൂപയാണ് ഈ ഫോണിന് കുറച്ചത്. ഇതിന്റെ ആറ് ജിബി റാം 128 ജിബി പതിപ്പിന് 1000 രൂപ കുറഞ്ഞ് 18999 രൂപയായി.  റെഡ്മി വൈ 2 സ്മാര്‍ട്‌ഫോണിന്റെ നാല് ജിബി റാം +64 ജിബി സ്റ്റോറേജ് പതിപ്പിന് 1000 രൂപ കുറഞ്ഞു. പുതിയ വില 11,999 രൂപയാണ്.

PREV
click me!

Recommended Stories

പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍
ക്യാമറയില്‍ ഞെട്ടിക്കാന്‍ രണ്ട് വിവോ ഫോണുകള്‍; വിവോ എസ്50, വിവോ എസ്50 പ്രോ മിനി പുറത്തിറങ്ങി